റ്റി.പി.എം ചെങ്ങന്നൂർ കൺവെൻഷൻ ഡിസം. 7 നാളെ മുതൽ പഴവന ഗ്രൗണ്ടിൽ

റ്റി.പി.എം ചെങ്ങന്നൂർ കൺവെൻഷൻ ഡിസം. 7 നാളെ മുതൽ പഴവന ഗ്രൗണ്ടിൽ

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ പ്രാദേശിക സഭയായ ചെങ്ങന്നൂർ റ്റി.പി.എം വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 7 മുതൽ 10 വരെ പുത്തൻവീട്ടിൽപടി പഴവന ഗ്രൗണ്ടിൽ നടക്കും. 

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം , മൂന്നിനും രാത്രി 10 നും കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർഥന എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 9 ന് തിരുവല്ല സെന്റർ മാസയോഗവും സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 9 ന് തിരുവല്ല സെന്ററിന്റെ കീഴിലുള്ള വെൺമണി, ബുധനൂർ, കോടുകുളഞ്ഞി, പരുമല ,നിരണം, പാണ്ടനാട്, ഓതറ, കുമ്പനാട് എന്നീ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. ഫോൺ - 92073 45230