ഏ.ജി ചാലക്കുടി സെക്ഷൻ ക്യാമ്പ് മെയ് 14 മുതൽ
ചാലക്കുടി: അസംബ്ളീസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷന്റെ നേതൃത്വത്തിൽ മെയ് 14 മുതൽ 16 വരെ കറുകുറ്റി അസീസി ശാന്തി കേന്ദ്രത്തിൽ യുവജന ക്യാമ്പ് നടക്കും. വൈകിട്ട് 5 ന് ആരംഭിക്കുന്ന ക്യാമ്പ് ഏജി ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജേക്കബ് ടി. ജോൺ ഉദ്ഘാടനം ചെയ്യും.
റോമർ 8:37 ആസ്പദമാക്കി “HUPERNIKAO – More Than a Conqueror” എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം.
ഇവാ. ജിഫി യോഹന്നാൻ, ഇവാ. ഷാർലറ്റ് മാത്യു & ലിൻ്റാ ഷാർലറ്റ്, പാസ്റ്റർ പ്രഭാ ടി. തങ്കച്ചൻ, നീതു രാജു എന്നിവർ ക്ലാസുകൾ നയിക്കും.
സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ ചാലക്കുടി സെക്ഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































