നോർത്ത് ഈസ്റ്റ് സോണിൽ ശാരോൺ ഫെലോഷിപ്പിന് പുതിയ സഭാഹാൾ
ജോർഹട്ട് (അസം): ശാരോൺ ഫെലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ അസമിലെ ജോർഹട്ടുള്ള ബഹോനിയിൽ നിർമ്മിച്ച പുതിയ സഭാഹാളിൻ്റെ സമർപ്പണ ശുശ്രൂഷ ജൂൺ 21-ന് നടന്നു. അബുദാബിയിലുള്ള സഭകളുടെ ഐക്യ കൂട്ടായ്‌മയായ അപ്കോണിൻ്റെ സഹോദരിമാരുടെ വിഭാഗമായ 'അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ്' നൽകിയ സഹകരണത്തോടെയാണ് ഈ സഭാഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ശുശ്രൂഷകൾക്ക് എസ്.എഫ്.സി നോർത്ത് ഈസ്റ്റ് സോൺ ഡയറക്ടർ പാസ്റ്റർ ഡാനിയേൽ വില്യംസ്, സോൺ കോർഡിനേറ്റർ പാസ്റ്റർ ജൂബി ജോൺ എന്നിവർ നേതൃത്വം നൽകി.
അപ്കോൺ പ്രസിഡന്റ് പാസ്റ്റർ സിജു സക്കറിയ, അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ ജോളി ജോർജ്, അപ്കോൺ മിഷൻ ഡയറക്ടർ എബ്രഹാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ സുനിൽ രോഹി ദാസ് ഈ സഭയിൽ ശുശ്രൂഷ നിർവഹിച്ചു വരുന്നു.

