പാസ്റ്റർ സജിമോൻ ബേബി ഏജിഐ മിഷൻ സെക്രട്ടറിയായി നിയമിതനായി
ചെന്നൈ : അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ (ഏജിഐ)യുടെ മിഷൻ ഡിപ്പാർട്മെൻ്റ് സെക്രട്ടറിയായി പാസ്റ്റർ സജിമോൻ ബേബിയെ നിയമിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ ജനറൽ കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഡിപ്പാർട്ട്മെൻ്റുുകളിൽ ഒന്നാണിത്.
കൊട്ടാരക്കര പനവേലിൽ എ.ജി സഭാ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജിമോൻ ബേബി എ.ജി മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകനാണ്. കഴിഞ്ഞകാലങ്ങളിൽ ഡിസ്ട്രിക്റ്റിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ ഭാരവാഹി ആയിരുന്നു.

