ഏജിഎൻഐ ജനറൽ കോൺഫറൻസ് സമാപിച്ചു
പാസ്റ്റർ വി.സി ജോർജ്കുട്ടി ജനറൽ സുപ്രണ്ട്, പാസ്റ്റർ വിൻസെന്റ് പോൾ ജനറൽ സെക്രട്ടറി
വാർത്ത: സി പി രാജു അലഹബാദ്
ന്യൂഡൽഹി : അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യയുടെ എഴുപത്തിയാറാമത് ജനറൽ കോൺഫറൻസ് മെയ് 19 മുതൽ 21 വരെ ദ്വാരക സെക്ടർ പത്തിൽ ഉള്ള വെൽക്കം ഹോട്ടലിൽ നടന്നു.
ചെയർമാൻ പാസ്റ്റർ രജനിഷ് ജേക്കബ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു. പാസ്റ്റർ റോബർട്ട് ജയരാജ്, പാസ്റ്റർ പാട്രിക് ജോസഫ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു. പാസ്റ്റർ ജോൺ ടോപ്പൊ, രജനീഷ് ജേക്കബ് വിസി ജോർജ് കുട്ടി എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.
ഏ ജി എൻ ഐ യുടെ 14 ഡിസ്ട്രിക്റ്റു കളിൽ നിന്നും 550 ഓർഡയിന്റ് പാസ്റ്റേഴ്സ് പങ്കെടുത്തു.
ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ പാസ്റ്റർ കോശി ബേബിയുടെ നേതൃത്വത്തിൽ ക്രമീകരങ്ങൾ ചെയ്തു. ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിച്ചു.
ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ വി സി ജോർജ്കുട്ടി ( ജനറൽ സുപ്രണ്ട് ), പാസ്റ്റർ സോളമൻ കിങ്‌സ് ( അസിസ്റ്റന്റ് സുപ്രണ്ട്), പാസ്റ്റർ വിൻസെന്റ് പോൾ (ജനറൽ സെക്രട്ടറി), പാസ്റ്റർ ലാലു വർഗീസ് ( ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റഴ്സ് ജോസഫ് രാജൻ, ആഷേർ വാസ്‌കർ, ലോറൻസ് ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഏജി എൻഐ യെ ഭരണസൗകര്യാർത്ഥം രണ്ടായി വിഭജിക്കാൻ ജനറൽ പ്രസ്ബിറ്ററി തീരുമാനിച്ചു.
Advertisement


































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































