ബ്ലെസ്സ് കൽപ്പറ്റ ഓഗ. 27 മുതൽ
സുവിശേഷ യോഗവും സംഗീത വിരുന്നും തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാം
കൽപ്പറ്റ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കൽപ്പറ്റ ടൗൺ ചർച്ചിന്റെയും, കേരള സ്റ്റേറ്റ് യു.പി.ജി ഡിപ്പാർട്ട്‌മെന്റിന്റെയും, സുൽത്താൻ ബത്തേരി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലെസ്സ് കൽപ്പറ്റ 2026 (Bless Kalpetta 2026) സുവിശേഷ യോഗവും സംഗീത വിരുന്നും ഓഗസ്റ്റ് 27, 28, 29, 30 (വ്യാഴം മുതൽ ഞായർ വരെ) ദിവസവും വൈകുന്നേരം 6:00 മുതൽ 9:00 വരെ കൽപ്പറ്റ ചർച്ച് ഓഫ് ഗോഡ് ഹാളിന് സമീപമുള്ള എമിലി ഇൻഡോർ കോർട്ടിൽ നടക്കും.
പാസ്റ്റർ വൈ. റെജി (COG Kerala State Overseer), പാസ്റ്റർ വിനോദ് ജേക്കബ്, പാസ്റ്റർ ജയ്സൺ തോമസ്, പാസ്റ്റർ സി.ഐ. തോമസ്, പാസ്റ്റർ റോയ് പി. ജോർജ്ജ്, പാസ്റ്റർ ക്രിസ്റ്റഫർ ഫിലിപ്പ്, പാസ്റ്റർ ജോബി ഇ.ടി., പാസ്റ്റർ സതീഷ് ബാബു എന്നിവർ പ്രസംഗിക്കും. വയനാട് ഡിസ്ട്രിക്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും. ഓഗസ്റ്റ് 30-ാം തീയതി രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ സുൽത്താൻ ബത്തേരി സെന്ററിന്റെ സംയുക്ത ആരാധന ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് : പാസ്റ്റർ സി.ഐ. തോമസ്: 9961018688, പാസ്റ്റർ സതീഷ് ബാബു: 7034145023
Advertisement





















































































