റെജി കോശിയുടെ പുസ്തകം ആരു വരും? പ്രകാശനം ചെയ്തു

റെജി കോശിയുടെ പുസ്തകം ആരു വരും? പ്രകാശനം ചെയ്തു
ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി മാത്യു ആദ്യപ്രതി പാസ്റ്റർ രാജൻ തോമസിന് നൽകി പ്രകാശനം ചെയ്യുന്നു. റെജി കോശി, പാസ്റ്റർ ബഞ്ചമിൻ തോമസ് എന്നിവർ സമീപം

തൃശ്ശൂർ: റെജി കോശി എഴുതിയ ആരു വരാ? എന്ന പുസ്തകത്തിൻ്റെ പ്രകാശനം കണ്ണാറയിൽ നടന്ന സമ്മേളനത്തിൽ ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി മാത്യു ആദ്യപ്രതി പാസ്റ്റർ രാജൻ തോമസിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ ബെഞ്ചമിൻ തോമസ് അധ്യക്ഷനായിരുന്നു.

റെജി കോശി എഴുതിയ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് സത്യമോ മിഥ്യയോ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആസ്പദമാക്കി എഴുതിയ ഒരു ചെറിയ പുസ്തകമാണ് ആരു വരും? 

സി.പി ബേബി, പാസ്റ്റർ പി.ബി ബ്ലെസ്സൻ എന്നിവർ പ്രാർത്ഥിച്ചു. പുസ്തകത്തിൻ്റ വിവർത്തനം നിർവഹിച്ച ജയ് മോഹനൻ അതിരിങ്കൽ സ്വാഗതാ പറഞ്ഞു. ഗ്രന്ഥകർത്താവായ  റെജി കോശി പുസ്തകത്തെ കുറിച്ചു ഒരു ചെറു വിവരണം നൽകി. കണ്ണാറയിലും സൂമിലും പങ്കെടുത്ത പാസ്റ്റർമാരായ പി. സി ജേക്കബ്, എബ്രഹാം തോമസ്, അനീഷ് ജോൺ, സിസ്റ്റർ ജോയ്സ് ജേക്കബ്, വിൽ‌സൺ, ഇവാ.സുജൻ തങ്കച്ചൻ, നൈനാൻ തോമസ്, പാസ്റ്റർ ജോയ്സ് പി മാത്യു, ജൂബി ജേക്കബ് ഓസ്റ്റിൻ, ഡോ. മിനി കുര്യൻ, പോൾ ചിന്ത പള്ളി, തോമസ് തടത്തിൽ, പ്രീതി റെജി, കെ.എം ഡാനിയൽ ആൽപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു. സണ്ണി കോശി നന്ദി പറഞ്ഞു. പാസ്റ്റർ എ കെ പൗലോസ് തൃശ്ശൂർ സമാപന പ്രാർഥന നിർവഹിച്ചു.