പാസ്റ്റർ റെജി ചാക്കോയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

പാസ്റ്റർ റെജി ചാക്കോയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

ദീർഘവർഷങ്ങളായി രാജസ്ഥാനിൽ  സുവിശേഷവേലയിൽ ആയിരിക്കുന്ന  പാസ്റ്റർ റജി ചാക്കോ ഗുരുതരമായ ആരോഗ്യ പ്രയാസങ്ങളിൽ ആയിരിക്കുന്നു.

പരിപൂർണ്ണ സൗഖ്യത്തിനായി അടിയന്തിരമായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രമേഹബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലാവുകയും ഡയാലിസിസിന് വിധേയനായിരിക്കുകയുമായിരുന്നു. മുൻപ് ഇടതുകാൽ പാദം മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഇപ്പോൾ അണുബാധ (Infection) വലതുകാലിലേക്കും പടർന്നതിനെത്തുടർന്ന് കാൽ മുട്ടിന് മുകളിൽ വെച്ച് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. മെയ് 20 ന് ഇതിനായുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണെങ്കിലും കഴിഞ്ഞ ദിവസം രാത്രിയിൽ അദ്ദേഹത്തിന് രണ്ട് ചെറിയ ഹൃദയാഘാതങ്ങൾ (Minor Heart Attacks) ഉണ്ടായതിനെ തുടർന്ന് സർജറി മാറ്റിവെക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുകയും ആൻജിയോഗ്രാം പരിശോധന നടത്തുകയും ചെയ്തു.

പരിശോധനയിൽ മുൻപ് ഇട്ടിരുന്ന സ്റ്റെന്റിൽ (Stent) 100% ബ്ലോക്ക് കണ്ടെത്തുകയും, അടിയന്തിരമായി വീണ്ടും ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നിരിക്കുന്നു. നിലവിൽ കൊല്ലം കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിൽ (Holy Cross Hospital, Kottiyam, Kollam) അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാർത്ഥനയും സാമ്പത്തിക സഹായവും അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: +91 82786 69934, +91 77340 34967