ഗുഡ്ന്യൂസ് സമ്മേളനം ജൂലൈ 1ന് എറണാകുളത്ത്
കൊച്ചി: ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വല മാക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന കോർഡിനേറ്റർമാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സമ്മേളനം ജൂലൈ 1 ബുധനാഴ്ച എറണാകുളത്ത് നടക്കും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പ്രയാണയിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം നിർവഹി ക്കും. പബ്ലിഷർ ടി.എം. മാത്യു അധ്യക്ഷത വഹിക്കും. ഗുഡ്ന്യൂസിന്റെ വളർച്ചയിൽ പങ്കാളികളായ എല്ലാ കോർഡിനേറ്റർമാരും പ്രാർഥനയോടെ യോഗത്തിൽ കൃത്യസമയത്തുതന്നെ സം ബന്ധിക്കണമെന്ന് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ അറിയിച്ചു.
.
കൂടുതൽ വിവരങ്ങൾക്ക്: 9447545387, 9447372726
Advertisement















































