ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്: പ്രവർത്തന ഉദ്‌ഘാടനവും ഉണർവ്വ് യോഗവും ജൂലൈ 22ന് തൃശൂരിൽ

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്: പ്രവർത്തന ഉദ്‌ഘാടനവും ഉണർവ്വ് യോഗവും ജൂലൈ 22ന് തൃശൂരിൽ
ad
ad
ad

തൃശൂർ: ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് പ്രവർത്തന ഉദ്‌ഘാടനവും ഉണർവ്വ് യോഗവും ജൂലൈ 22 രാവിലെ 10 മുതൽ 1 വരെ തൃശൂർ മുടിക്കോട് മിറക്കിൾ ഹോമിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്‌ഘാടനം നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, ബിനു വി. ജോർജ് എന്നിവർ പങ്കെടുക്കും. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ , സെന്റർ ശുശ്രൂഷകന്മാർ തുടങ്ങിയവർ പങ്കെടുക്കും.

സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ. വർഗീസ്, വൈസ് ചെയർമാൻ പാസ്റ്റർ ജിൻസൺ വർഗീസ്, സെക്രട്ടറി പി.വി. മാത്യു പാലക്കാട്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ, ട്രഷറർ സാബു കടമ്മനിട്ട, കോർഡിന്റർമാരായി പീറ്റർ മാത്യു കല്ലൂർ, വിൻസെന്റ് ഫിലിപ്പ്, ബാബു മാത്യു മന്ന , പാസ്റ്റർ ബിനോയ് പൂന്തോട്ടം, പാസ്റ്റർ വി.ടി. അന്ത്രയോസ് എന്നിവർ നേതൃത്വം നൽകുന്നു .

Advertisement