ഐപിസി നെല്ലിമലയിൽ സുവിശേഷയോഗവും സംഗീതവിരുന്നും ഏപ്രിൽ 6 മുതൽ

ഐപിസി നെല്ലിമലയിൽ സുവിശേഷയോഗവും സംഗീതവിരുന്നും ഏപ്രിൽ 6 മുതൽ

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന് സമീപം പേങ്ങാട്ട് ഗ്രൗണ്ടിൽ ഏപ്രിൽ ആറു മുതൽ എട്ടു വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.

കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ് വെണ്മണി, റെജി ശാസ്താംകോട്ട, ജോയ് പാറക്കൽ എന്നിവർ പ്രസംഗിക്കും. 

വൈകിട്ട് ആറു മുതൽ ഒൻപതു വരെ നടക്കുന്ന യോഗങ്ങളിൽ നെല്ലിമല ഷാരോൺ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും.

Advertisement