ക്യാംപുകളിലും വീടുകളിലും സഹായം എത്തിച്ച് ഐപിസി കുവൈറ്റ് സഭ

ക്യാംപുകളിലും വീടുകളിലും സഹായം എത്തിച്ച് ഐപിസി കുവൈറ്റ് സഭ
ad
ad
ad

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും ദുരിതാശ്വാസ ക്യാപുകളിലും നേരിട്ട് സഹായം എത്തിച്ച് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ.

ഐപിസി കുവൈത്ത് സഭയുടെ സഹകരണത്തോടെ ഐപിസി തിരുവല്ല സെൻ്ററാണ് വിതരണത്തിന് നേതൃത്വം നൽകിയത്. നിരണം, നെടുമ്പ്രം, തലവടി, എടത്വ, വെള്ളക്കിണർ എന്നിവിടങ്ങളിലെ 100 കുടുംബങ്ങൾക്ക് സഹായം നൽകി. 

10 ദിവസത്തിനിടെ അപ്പർകുട്ടനാട്ടിലെ 13 ദുരിതാശ്വാസ ക്യാംപുകളിൽ ദിവസവും അവശ്യസാധനങ്ങൾ എത്തിച്ചു.

ഐപിസി കുവൈത്ത് പിവൈപിഎ നൽകിയ കിറ്റുകൾക്കുള്ള തുക സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ തോമസ്, പിവൈപിഎ ചാരിറ്റി കോ-ഓർഡിനേറ്റർ വിപിൻ കോശി, സെക്രട്ടറി ജുബിൻ, ഫിലിപ്പ് മാത്യു, ജെറിൻ എന്നിവർ ചേർന്ന് കോ-ഓർഡിനേറ്റർമാരായ സൺഡേസ്കൂൾ സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ അജു അലക്സ്, സഭാ പ്രതിനിധി ജിമ്മിച്ചൻ ആലപ്പുഴ എന്നിവരെ ഏൽപ്പിച്ചു.

പാസ്റ്റർ ഡോ. കെ.സി.ജോൺ, എംഎൽഎമാരായ വർഗീസ് മാമ്മൻ, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, പി. തോമസ് വർഗീസ്, ടിറ്റി തലവടി, സുധി ഏബ്രഹാം, ഐപിസി സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, ജിമ്മച്ചൻ ആലപ്പുഴ, പാസ്റ്റർമാരായ ജിസ്മോൻ കൊച്ചുപറമ്പിൽ, വി.വി.ജേക്കബ്, രാജു ജോൺ, മാത്യു ജോർജ്, ബിബു ജേക്കബ്, കെ.എസ്. ജോസഫ് എന്നിവർ പ്രസംഗിച്ചു.