ഐപിസി യുകെ & അയർലൻ്റ് റീജിയൻ ലീഡേഴ്സ് ഫാമിലി മീറ്റ് സെപ്. 25 മുതൽ
ലണ്ടൻ: ഐപിസി ആൻഡ് അയർലൻ്റ് റീജിയൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ ലീഡേഴ്‌സ് ഫാമിലി മീറ്റ് ഈ മാസം 25,26 തീയതികളിൽ വാറ്റ്ഫോഡ് ക്രോക്സ്ലീ ഗ്രീൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.
25 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും 26 ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെയുമാണ് സമ്മേളനം. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് നേതൃത്വം നൽകും. പാസ്റ്റർ കെ.കെ. ദാസ് ക്ലാസ്സുകൾ നയിക്കും.
യുകെയിലും യൂറോപ്പിലുമായുള്ള റീജിയനിലെ 45ൽ പരം സഭകളിൽ നിന്നുള്ള ശുശ്രൂഷകരും കുടുംബങ്ങളും പങ്കെടുക്കുന്ന സംഗമത്തിൽ ആത്മീയ കൂട്ടായ്മ, സഭാഭരണം, ദൈവവചന ശുശ്രുഷ, കുടുംബം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
പാസ്റ്റർ വിൽസൺ ബേബി (വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ പി.സി സേവ്യർ (അഡ്മിനിസ്റ്റേറ്റർ), ബ്രദർ തോമസ് മാത്യു (നോർത്ത് അയർലൻ്റ് കോ ഓർഡിനേറ്റർ) എന്നിവർ നേതൃനിരയിൽ പ്രവർത്തിക്കുന്നു.
ഐപിസി വാറ്റ്ഫോർഡ്, വേഡ് ഓഫ് ഹോപ്പ് ബെദസ്താ പെൻ്റ്കോസ്റ്റ് ഫല്ലോഷിപ്പ് (WBPF) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് ലോക്കൽ കോ- ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.




