കേരളത്തിന് സ്വർണം; നാടിന്റെ അഭിമാനമായി ഗോഡ്സൺ പോൾ

കേരളത്തിന് സ്വർണം; നാടിന്റെ അഭിമാനമായി ഗോഡ്സൺ പോൾ

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : ഡൽഹിയിൽ നടന്ന ഒൻപതാമത് നാഷണൽ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയവുമായി കേരളം. ഫൈനലിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി കേരള ടീം ചാമ്പ്യൻമാരായപ്പോൾ, ടീമിലെ നിർണ്ണായക സാന്നിധ്യമായി കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി ഗോഡ്സൺ പോൾ.

പിതാവ് അനീഷ് മുക്കാലി, മാതാവ്  ശ്രുതി എന്നിവരോടൊപ്പം ഗോഡ്സൺ

പാമ്പാടി ക്രോസ്സ് റോഡ്സ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗോഡ്സൺ, മുൻപും സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് ഈ കൊച്ചു മിടുക്കനെ വീണ്ടും വിജയപീഠത്തിൽ എത്തിച്ചത്.

മുക്കാലി ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ അനീഷ് മുക്കാലി - ശ്രുതി ദമ്പതികളുടെ ഏക മകനാണ് ഗോഡ്സൺ. ജമാൽ കെ.ടി, അലൻ, കവിത എന്നിവരുടെ കീഴിലാണ് ഗോഡ്സൺ പരിശീലനം നേടുന്നത്.

​ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ പേര് ഉയർത്തിയ ഗോഡ്സണെ പള്ളിക്കത്തോട്ടിലെയും പാമ്പാടിയിലെയും ജനങ്ങൾ അഭിനന്ദിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement