കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) എക്സിക്യൂട്ടീവ് അംഗങ്ങൾ
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി ) വാർഷിക പൊതു യോഗത്തിൽ പതിനഞ്ച് അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
സജു വി തോമസ്, ജോസഫ് എം പി, ജിനോ അരീക്കൽ (ബ്രദറൻ അസംബ്ലി), കുരുവിള ചെറിയാൻ, ജീസ്സ് ജോർജ്ജ് ചെറിയാൻ, എബിൻ റ്റി മാത്യു (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), വിനോദ് കുര്യൻ, അജോഷ് മാത്യു, ജിം ചെറിയാൻ ജേക്കബ് (സിഎസ്ഐ), വർഗ്ഗീസ് മാത്യു, ഷിലു ജോർജ്ജ്, ഷിജോ തോമസ് പുല്ലംപ്പള്ളിയിൽ (മർത്തോമ്മ), റോയി കെ യോഹന്നാൻ, അജു എബ്രഹാം, ജെറാൾഡ് ജോസഫ് (പെന്തെക്കോസ്ത് ) എന്നിവരെ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുത്തു.
കൂടാതെ ഓഡിറ്റേഴ്സായി ജോൺ തോമസ് തെക്കുംപുറം, തോമസ് ഫിലിപ്പ്, ഗോഡ്ലി ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
റിട്ടേണിങ്ങ് ഓഫീസർമാരായ ബിജു ഫിലിപ്പ് (ചീഫ് റിട്ടേണിംങ്ങ് ഓഫീസർ), ബിജു സാമുവേൽ, ജെസ്റ്റിൻ തോമസ്, നോയൽ ചെറിയാൻ, ഷിബു വി.സാം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. ഫെബ്രുവരി ഏഴിന് നടക്കുന്ന പ്രഥമ എക്സിക്യൂട്ടീവിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.