നിരവധി വിദ്യാർഥികൾ പുറത്ത്; ന്യൂനപക്ഷ സ്കോളർഷിപ് വെട്ടിക്കുറച്ച നടപടി ആശങ്കാജനകമെന്നു ക്രൈസ്തവ സംഘടനകൾ

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സംസ്ഥാന സ്കോളർഷിപ്പുകൾ 50% വെട്ടിക്കുറച്ചതോടെ അർഹരായ നാൽപതിനായിരത്തിലേറെ വിദ്യാർഥികൾക്കു സാമ്പത്തിക സഹായം നഷ്ടമാകും. ഈ വർഷം മുതൽ നടപ്പാക്കുന്ന മാർഗദീപം പദ്ധതിയിൽനിന്നു മാത്രം ഏകദേശം 30,000 വിദ്യാർഥികൾ പുറത്താകും. ഇത്തരം നടപടിയിൽ വിവിധ ക്രൈസ്തവ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി.
ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്കു വർഷം 1500 രൂപ മാർഗദീപത്തിലൂടെ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 58,000 ലേറെ കുട്ടികൾ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. തുക കുറയ്ക്കാൻ തീരുമാനിച്ചതോടെ പകുതിയോളം കുട്ടികൾ പുറത്താകും.
ഇതുകൂടാതെ വിവിധ കോഴ്സുകൾക്കു വർഷങ്ങളായി നൽകുന്ന സ്കോളർഷിപ്പുകളുടെ തുകയും പകുതിയാക്കി. ഈ സ്കോ ളർഷിപ്പുകളിൽനി ന്നു കഴിഞ്ഞവർ ഷം വരെ ഇരുപ തിനായിരത്തിലധികം വിദ്യാർഥികൾക്കു തുക അനുവദിച്ചിരുന്നു. ഇവരിൽ പകുതി പേർക്കു മാത്രമേ ഇത്തവണ സ്കോളർഷിപ് ലഭിക്കുകയുള്ളൂ.
വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ, പെന്തെക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
അതെ സമയം സ്കോളർഷിപ് വെട്ടിക്കുറച്ചെന്ന പ്രസ്‌താവന തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി മന്ത്രി വി.അബ്‌ദുറഹിമാൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ് വെട്ടിക്കുറച്ചുവെന്ന വാർത്ത ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിന്റെ ഭാഗമാണെന്ന് അദ്ദേഹം പർഞ്ഞു. 2023-24 സാമ്പത്തികവർഷം ബജറ്റിൽ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വർഷം 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കോളർ ഷിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അർഹരായ എല്ലാ വിദ്യാർ ഥികൾക്കും ഈ അധ്യയന വർഷം തന്നെ വിതര ണം ചെയ്യും.
അതേസമയം ന്യൂനപക്ഷ ക്ഷേമവിഹിതം കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 2022-23 സാമ്പത്തിക വർഷം 5,020 കോടി രൂപ ആയിരുന്നുവെങ്കിൽ 2024-25ൽ 3,097 കോടി മാത്രമാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ചുള്ള പദ്ധതി വി ഹിതം 12.5% കുറച്ചു. പ്രീമെട്രിക് സ്കോളർഷിപ് നിർത്തലാക്കി. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺ കുട്ടികൾക്കു നൽകി വന്ന ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിനായി ഇത്തവണ തുക നീക്കി വച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി