തുവയൂർ ഐവർകാല കോട്ടൂരേത്ത് കല്ലുങ്കൽ അമ്മാൾകുട്ടി മാത്യു (85) നിര്യാതയായി
കടമ്പനാട് : തുവയൂർ ബഥേൽ ഏ.ജി സഭാംഗമായ ഐവർകാല കോട്ടൂരേത്ത് കല്ലുങ്കൽ അമ്മാൾ കുട്ടി മാത്യു (റിട്ട:ഹെഡ്മിസ്ട്രസ് സെൻ്റ് തോമസ് ഹൈസ്കൂൾ കടമ്പനാട് - 85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. അടൂർ വള്ളിവിളയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ഇവാ. കെ.എം മാത്യു (റിട്ട:ഹെഡ്മാസ്റ്റർ,വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ കടമ്പനാട്). മക്കൾ: ചാൾസ് മാത്യു (കുവൈറ്റ്), ആൽബർട്ട് മാത്യു (USA). മരുമക്കൾ: ജെസ്സി ചാൾസ് (കുവൈറ്റ് ), നീന ആൽബർട്ട് (USA).




