പാസ്റ്റർ ടി.ജെ. ജോൺ ഡിണ്ടിഗലിന്റെ സഹധർമ്മിണി സാറാമ്മ ജോൺ (85) കർത്തൃസന്നിധിയിൽ
കോട്ടയം: ഐ.പി.സി ജനറൽ കൗൺസിൽ മുൻ അംഗം പരേതനായ തയ്യിൽ പാസ്റ്റർ ടി.ജെ. ജോണിന്റെ സഹധർമ്മിണി സാറാമ്മ ജോൺ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജൂൺ 12ന് രാവിലെ 7.05ന് കോട്ടയത്ത് വച്ചായിരുന്ന അന്ത്യം സംഭവിച്ചത്. സംസ്കാരം ജൂൺ 29ന് ഐപിസി ഫിലദൽഫിയ കോട്ടയം സഭയുടെ നേതൃത്വത്തിൽ രാവിലെ 11.30 മുതൽ കൊല്ലാട് ഐപിസി എബനേസർ വർഷിപ് സെന്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ഫിലദൽഫിയ സഭയുടെ സെമിത്തേരി (കൊല്ലാട്) യിൽ.
ടി.ജെ. ജോൺ 1978 മുതൽ തമിഴ്‌നാട്ടിൽ സുവിശേഷ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ഡിണ്ടിഗൽ ഐ.പി.സി ഫിലാഡൽഫിയ ചർച്ച് സ്ഥാപകനാണ്. ഐ.പി.സി ഡിണ്ടിഗൽ സെന്റർ സ്ഥാപക പ്രസിഡന്റാണ്. നിരവധി വർഷങ്ങൾ തമിഴ്‌നാട് ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ, പ്രെസ്ബറ്ററി അംഗമായിരുന്നു. പരേതനായ പാസ്റ്റർ പി.എം. സാമുവലിന്റെ കീഴിൽ ദീർഘവർഷങ്ങൾ പ്രവർത്തിച്ചു. "പാസ്റ്റർ അമ്മ" എന്നപേരിൽ അറിയപ്പെട്ട സാറാമ്മ ജോൺ ഭർത്താവിനോടൊപ്പം സുവിശേഷ പ്രവർത്തങ്ങളിൽ മുൻപന്തിയിലായിരുന്നു.
മക്കൾ: രാജേഷ് ജോൺ, അഡ്‌ലൈഡ്, ഓസ്ട്രേലിയ (പി.വൈ.പി.എ തമിഴ്‍നാട് സ്റ്റേറ്റ് സ്ഥാപക സെക്രട്ടറിയായിരുന്നു), പരേതയായ സാലി (ഏഴു വയസുള്ളപ്പോൾ മരണപെട്ടു). മരുമകൾ: ഗ്രേസി ജോൺ. കൊച്ചുമക്കൾ: ട്രിഫെന, പെർസിസ്.
Advertisement



















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































