മാങ്ങാനം പുത്തൻപുരയ്ക്കൽ അന്നമ്മ വർഗീസ് (97) നിര്യാതയായി
കോട്ടയം: പുതുപ്പള്ളി റബർ ബോർഡ് കുഴിക്കാട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.സി.വർഗീസിന്റെ (മുൻ മോനിച്ചൻ ബസ് സർവീസ് ഉടമ) ഭാര്യ അന്നമ്മ വർഗീസ് (96) നിര്യാതയായി. തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര കുടുംബാംഗമാണ്.
ഭൗതികശരീരം ബുധനാഴ്ച (22-07-2026) രാവിലെ 7.30-ന് മാങ്ങാനം എൽ പി സ്കൂൾ ജംഗ്ഷനിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും 10.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 മുതൽ പുതുപ്പള്ളി റബ്ബർ ബോർഡ് സെൻ്റ് മേരീസ് മാർത്തോമ്മാ സുറിയാനി പള്ളിയിൽ പൊതു ദർശനം. തുടർന്ന് സംസ്കാര ശുശ്രൂഷ 2.30-ന്. മക്കൾ: അഡ്വ. പി.വി. ചെറിയാൻ (റിട്ട. സെക്രട്ടറി, അധ്യാപക ബാങ്ക് കോട്ടയം, മുൻ ട്രഷറർ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ഓക്സിലറി), ജോൺ പി. വർഗീസ് (റിട്ട. ചീഫ് മാനേജർ എസ്. ബി. ടി.), ഏലിയാമ്മ വർഗീസ് (റിട്ട. അസി. സെക്രട്ടറി, റബർ ബോർഡ്), കുരുവിള പി. വർഗീസ് (മാനേജർ, ഖത്തർ ജനറൽ ഇൻഷുറൻസ്, ദുബായ്). മരുമക്കൾ: അമയന്നൂർ പുതുപ്പള്ളി കുന്നേൽ ഏലിയാമ്മ ചെറിയാൻ, കാനം പഴവരിക്കൽ ഡെയ്‌സി കുരുവിള (റിട്ട. മാനേജർ കനറാ ബാങ്ക് ), വെള്ളൂർ കളപ്പുരക്കുന്നേൽ കെ.എ.എബ്രഹാം (റിട്ട. ജില്ലാ ഓഫീസർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്), ഇലഞ്ഞിക്കൽ ഡോ. എലിസബത്ത് തോമസ് (പെറ്റ്സ് ഒയാസിസ്, യു.എ.ഇ).
വാർത്ത- പാസ്റ്റർ ഷാജി മാത്യു ഇലന്തൂർ
Advertisement






























































