പാസ്റ്റർ വി ജോണിക്കുട്ടി (79) കർത്തൃസന്നിധിയിൽ


പാസ്റ്റർ വി ജോണിക്കുട്ടി (79) കർത്തൃസന്നിധിയിൽ

അടൂർ:  ഐപിസി സീനിയർ ശുശ്രൂഷകൻ മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണിക്കുട്ടി (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം നവം. 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ പൊതുദർശനത്തിനും തുടർന്ന് മണക്കാല ഐപിസി ശാലേം ഹാളിലെ ശുശ്രൂഷക്കുംശേഷം ഉച്ചക്ക് 12 ന് സഭാസെമിത്തേരിയിൽ. 

തിരുവല്ല ശാരോൻ ബൈബിൾ കോളജിൽനിന്നും വേദപഠനം പൂർത്തിയാക്കിയശേഷം സുവിശേഷ പ്രവർത്തനത്തിൽ 50 വർഷങ്ങൾ പിന്നിട്ട പാസ്റ്റർ ജോണിക്കുട്ടി ഐപിസിയുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. 

ഭാര്യ: റോസമ്മ ജോൺ

മക്കൾ: സൂസൻ ബി ജോൺ, മേരി ബി ജോൺ (ഇരുവരും കാനഡ), പരേതയായ മേഴ്സി ബി ജോൺ

മരുമക്കൾ : പാസ്റ്റർ ബിനു ജേക്കബ് (നായാഗ്ര പ്രയർ സെൻ്റർ,നയാഗ്ര, കാനഡ), പാസ്റ്റർ ബിനോയ് കെ ബാബു ( എബനേസർ ക്രിസ്ത്യൻ അസംബ്ലി, ബ്രാൻ്റ്ഫോർഡ്, കാനഡ)