റ്റിപിഎം വാളകം (കൊട്ടാരക്കര സെൻറർ ) സഭാ പാസ്റ്റർ കെ. സൈമൺ (57) കർതൃസന്നിധിയിൽ

റ്റിപിഎം വാളകം (കൊട്ടാരക്കര സെൻറർ ) സഭാ പാസ്റ്റർ കെ. സൈമൺ (57) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ വാളകം പ്രാദേശിക സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. സൈമൺ (57) കർതൃസന്നിധിയിൽ. ഇന്ന് വൈകിട്ട് 5ന് വാളകം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം രാത്രി 8 ന് ഭൗതിക ശരീരം കൊട്ടാരക്കര സെൻറർ ഫെയ്ത്ത് ഹോമിൽ കൊണ്ടുവരും. സംസ്കാരം മെയ് 18 വ്യാഴം രാവിലെ 10ന് കൊട്ടാരക്കര സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ നടത്തും.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി (28 വർഷം) മൂന്നാർ, കൊട്ടാരക്കര സെൻ്ററുകളുടെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്.

Advertisement