റവ. ടോമി ജോസഫിന്റെ അമ്മ പാലക്കുഴയിൽ അന്നക്കുട്ടി (93) നിര്യാതയായി
ഒഹായോ: കൊളംബസ് പെന്തെകോസ്റ്റൽ അസംബ്ലി ഓഹായോ സീനിയർ ശുശ്രൂഷകനും കൺവെൻഷൻ പ്രഭാഷകനുമായ റവ. ടോമി ജോസഫിന്റെ മാതാവ് പാലക്കുഴയിൽ അന്നക്കുട്ടി (93) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഓഹായോയിൽ റവ.പി.സി.മാമന്റെ നേതൃത്വത്തിൽ നടക്കും.
മുട്ടുചിറ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, വക്കച്ചൻ, ചിന്നമ്മ, ഫിലോമിന, ലൈസാമ്മ, ടോമി, സെലിന്നാമ്മ (എല്ലാവരും യുഎസ്), തങ്കമ്മ (യുകെ ), പരേതനായ ജോസ്. മരുമക്കൾ : ഫിലോമിന പന്തലാലിൽ(മൂഴൂർ ), കത്രിക്കുട്ടി തേവർക്കുന്ന് (രാമപുരം ), തങ്കച്ചൻ ഉറുമ്പിൽ( എരുമേലി), റജി തുണ്ടത്തിൽ (കീരുകുഴി), പരേതനായ സണ്ണി ചേന്നാട്ട് ( മാന്തുരുത്തി), സാബു ചേന്നോത്ത് ( കൊക്കമംഗലം), സിനി പുത്തൻപുരയ്ക്കൽ( വെച്ചൂച്ചിറ), നോബിൾ മടുക്കക്കുഴി (കാഞ്ഞിരപ്പള്ളി).
വാർത്ത: ഷാജൻ പാറക്കടവിൽ