ടിപിഎം ചെന്നൈ ഇരുമ്പല്ലിയൂർ സെൻ്റർ ഇൻ ചാർജ് മദർ കുഞ്ഞമ്മ ജോൺ (71) കർതൃസന്നിധിയിൽ
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭ ചെന്നൈ ഇരുമ്പല്ലിയൂർ ഹെഡ്ക്വാർട്ടേഴ്സ് ട്രെയിനിംങ് സെൻ്റർ മദർ കുഞ്ഞമ്മ ജോൺ (71) കർതൃസന്നിധിയിൽ.
സംസ്കാരം മെയ് 26 ചൊവ്വ രാവിലെ 10ന് ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം ഗുണ്ടുമേട് ക്രിസ്ത്യൻ സെമിത്തേരിയിൽ.
1976 ൽ കൊട്ടാരക്കരയിൽ നിന്നും സഭാ ശുശ്രൂഷകയായിട്ടായിരുന്നു തുടക്കം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സിംഗപ്പൂർ, മലേഷ്യ, ഡൽഹി, ദുബായ് , കോയമ്പത്തൂർ ,കടലൂർ, ചെന്നൈ ഇരുമ്പല്ലിയൂർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു.
കൊട്ടാരക്കര തൃക്കണമംഗൽ വെട്ടിക്കൽ പരേതരായ തെറ്റിയോട്ട് യോഹന്നാൻ - മറിയാമ്മ ദമ്പതികളുടെ ഇളയ മകളാണ്.
പാസ്റ്റർ ജോൺ ജോസഫ് (ഷിബു - ടി.പി.എം കൊട്ടാരക്കര സെൻ്റർ വാളകം), സിസ്റ്റർ അനു ( ടിപിഎം പുനലൂർ), സിസ്റ്റർ എഡ്ന ഈപ്പൻ ( ടിപിഎം മുംബൈ) എന്നിവർ സഹോദര മക്കൾ.

