ചിന്നമ്മ ജോണിൻ്റെ സംസ്കാരം ജനു.3 ന്
ന്യൂയോർക്ക്: ക്രൈസ്റ്റ് ഏ ജി ന്യൂയോർക്ക് സഭയുടെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ ജോർജ് പി ചാക്കോയുടെ ഭാര്യാമാതാവ് ചെങ്ങന്നൂർ പാണ്ടനാട് വൻമഴി വൻകരിമ്പിൽ ചിന്നമ്മ ജോൺ (80) നിര്യാതയായി. സംസ്കാരം ജനു. 3 ന് രാവിലെ 9 ന് Melville Cemetery (498 Sweet Hollow Rd, Melville, NY 11747) നടക്കും. ജനു.2 ന് വൈകിട്ട് 5.30ന് Park Funeral Chapels ( 2175 Jericho Tpke. New Hyderabad Park, NY 11040) പൊതുദർശനം നടക്കും.
ചെങ്ങന്നൂർ, പാണ്ടനാട്, വൻമഴി പ്രദേശങ്ങളിലെ സുവിശേഷ വ്യാപനത്തിനും ജീവകാരുണ്യ മേഖലയിലും ഈ കുടുംബം ഏറെ സജീവമായിരുന്നു.വൻമഴിയിലെ ഏ.ജി.സഭയുടെ തുടക്കത്തിനും സഭാ വളർച്ചക്കും സഹോദരിമാരുടെയിടയിലെ ആത്മീയ മുന്നേറ്റത്തിനും ഏറെ പ്രയത്നിച്ചു.
ഭർത്താവ് : പരേതനായ വി.സി. ജോൺ. മക്കൾ: അനു ചാക്കോ, ബിനു ബെഞ്ചമിൻ. മരുമക്കൾ: പാസ്റ്റർ ജോർജ് പി ചാക്കോ, ബെഞ്ചമിൻ മാത്യു.

Advt.


































Advt.
























