മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം നിര്യാതയായി
കുന്നംകുളം: ഐപിസി സണ്ടേസ്ക്കൂൾ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന പരേതനായ ടി.സി. മാത്യുവിൻ്റെ ഭാര്യ മേരി മാത്യു ടീച്ചർ (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചങ്ങരംകുളം ഐപിസി സഭാംഗമാണ്.
സംസ്കാരം നാളെ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിലും ഉച്ചകഴിഞ്ഞ് 2 ന് കുന്നംകുളം വി.നാഗൽ സെമിത്തേരി ചാപ്പലിലും നടക്കുന്ന ശുശ്രൂഷകൾക്കും ശേഷം 5 ന് സംസ്കരിക്കും. മക്കൾ: മിലിൻസി മാത്യു, ജിൻസി മാത്യു.




