മാത്യു സാമുവലിന്റെ (46) സംസ്കാരം ഏപ്രിൽ 1 ന്

മാത്യു സാമുവലിന്റെ (46) സംസ്കാരം ഏപ്രിൽ 1 ന്

ഡാളസ്: കഴിഞ്ഞ ദിവസം ഡാളസിൽ നിര്യാതനായ ബിസിനസ്സുകാരനും സാമൂഹ്യപ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) സംസ്കാരം ഏപ്രിൽ 1 ബുധനാഴ്ച നടക്കും. രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 1.30-ന് സണ്ണി വെയിലിലെ ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും.

 പൊതുദർശനം: മാർച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ 9:വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150) നടക്കും

പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനാണ്.

മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സാസ് യൂണിവേഴ്സിറ്റിയിൽ (UTA) നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ‘ടെക്സാസ് ഷീൽഡ് റൂഫിംഗ്’ എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. സഭാപ്രവർത്തനങ്ങളിലും  ജീവകാരുണ്യ മഖലകളിലും സജീവമായിരുന്നു.