പുന്നവേലി ചിരട്ടാമണ്ണിൽ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിര്യാതയായി
പുന്നവേലി: ശാരോൻ ഫെല്ലോഷിപ്പ് പുന്നവേലി സഭാംഗം ചിരട്ടാമണ്ണിൽ പരേതനായ സി.എം ജോർജിൻ്റെ ഭാര്യ സാറാമ്മ ജോർജ്ജ് (പൊന്നമ്മ -79) നിര്യാതയായി.
സംസ്കാരം മാർച്ച് 25 രാവിലെ 9 ന് പുന്നവേലി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം ശാരോൻ സഭാ സെമിത്തേരിയിൽ.
നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെല്ലോഷിപ്പ് സഭാ ആദ്യകാല പ്രവർത്തകരിൽ ഒരാളും , സീനിയർ ശുശ്രൂഷകനുമായിരുന്ന ഇടവെട്ടാൽ കൊച്ചായൻ (പാസ്റ്റർ പി.ജെ സഖറിയ) ഉപദേശിയുടെ മൂന്നാമത്തെ മകളാണ്.
മക്കൾ: സോജൻ, സോണി, സോജി. മരുമക്കൾ: ബിജി,ബ്ലെസി,റ്റിജു.
കൊച്ചുമക്കൾ: ജോയൽ, ജൊയാന, ജൊയാലിൻ, ആൻ, ആരോൺ, ഐലിൻ, ആൽവി.
Advertisement


























































