ഹൈറേഞ്ചിൽ സുവിശേഷ ദീപം തെളിയിച്ച പാസ്റ്റർ പി.വി. ദേവസ്യ വിടവാങ്ങി
അടിമാലി: ഹൈറേഞ്ചിന്റെ മലയിടുക്കുകളിൽ കാലിടറാതെ സുവിശേഷ വിത്തുകൾ വിതറി, അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ച ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി. ദേവസ്യ (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മന്നാംകണ്ടം സഭാംഗവും പാറക്കൽ കുടുംബാംഗവുമാണ്.
കേന്ദ്ര ഗവൺമെന്റ് സർവീസിൽ മെയിൽ ഓവർസിയറായി ജോലി ചെയ്യവേ, സുവിശേഷ വേലയോടുള്ള അതിയായ ആഗ്രഹം നിമിത്തം ഔദ്യോഗിക ജീവിതത്തോടൊപ്പം കർത്തൃവേലയും അദ്ദേഹം നിർവ്വഹിച്ചുപോന്നു. വെള്ളത്തൂവൽ, പഴയവിടുതി, മുരിക്കാശ്ശേരി, കമ്പിളികണ്ടം, കീരിത്തോട്, സേനാപതി, പുത്തടി, നാരകക്കാനം, മന്നാംകണ്ടം (ഇൻ ചാർജ്) എന്നീ സഭകളിൽ സഭാ പരിപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. രോഗശാന്തി ശുശ്രൂഷയിലും വ്യക്തിപരമായ സുവിശേഷപ്രവർത്തനങ്ങളിലും (Personal Evangelism) അദ്ദേഹം ഏറെ മികവ് പുലർത്തിയിരുന്നു. 2019-ൽ സഹധർമ്മിണി മാർത്ത ദേവസ്യ (റിട്ട. പോസ്റ്റ് മിസ്ട്രസ്) അന്തരിച്ചതിനെത്തുടർന്നുണ്ടായ വിയോഗദുഃഖത്തിലും തന്റെ ആത്മീയ ശുശ്രൂഷകൾ അദ്ദേഹം വിഘ്നം കൂടാതെ പൂർത്തിയാക്കി.
ഭൗതികശരീരം ബുധനാഴ്ച (പതിനേഴാം തീയതി) വൈകുന്നേരം 5 ന് മന്നാംകണ്ടം ചർച്ചിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (18-ാം തീയതി) ഉച്ചയ്ക്ക് 2 മണിക്ക് ദൈവസഭ മന്നാംകണ്ടം സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: പാസ്റ്റർ ജയ്സൺ പി. ദേവസ്യ (ബൈബിൾ കോളേജ് അധ്യാപകൻ), പാസ്റ്റർ ജെയിംസൺ (ഡയറക്ടർ, അനോയിന്റഡ് ജനറേഷൻ മിനിസ്ട്രീസ് ഇന്ത്യ), ജോൺസൺ (മന്നാംകണ്ടം സഭ മുൻ സെക്രട്ടറി), ജെനി, ജിഷ, ജെൻസി.
മരുമക്കൾ: സിന്ധു, അനിത, ബിൻസി, ജോർജ്, പി.ടി. ബിജു, പി.ടി. കണ്ണൻ.
കൊച്ചുമക്കൾ: എമി, അമീലിയ, അബിയ, സാം, ആൻലിയ, ബെനറ്റ്, ആഞ്ചൽ, അസിയേൽ.
Advertisement


















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































