മണിപ്പൂർ കലാപത്തിനെതിരെ പ്രതിക്ഷേധ കൂട്ടായ്മ

മണിപ്പൂർ കലാപത്തിനെതിരെ പ്രതിക്ഷേധ കൂട്ടായ്മ

അനീഷ് പാമ്പാടി

കോട്ടയം : മണിപ്പൂരിലും മറ്റ് സംസ്ഥാനങ്ങളിലും  വർദ്ധിച്ചു വരുന്ന ക്രൈസ്തവ  പീഡനങ്ങൾക്കെതിരെ പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോട്ടയം ജില്ലായുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്നു. ജില്ല ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി.വി തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ഏബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പാസ്റ്റർ രാജീവ്‌ ജോൺ പുഴനാട് നയവിശദീകരണം നടത്തി. 

സംസ്ഥാന പ്രയർ കൺവീനർ പാസ്റ്റർ ബിനോയി ചാക്കോ , പിഡബ്ലുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൽസമ്മ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.എം മാത്യു സ്വാഗതവും, പ്രയർ കോർഡിനേറ്റർ പാസ്റ്റർ ബിജു ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു. പ്രാത്ഥനകൾക്ക് പാസ്റ്റമ്മാരായ കെ.എൻ കുഞ്ഞുമോൻ, കെ.എസ് ജോയി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ, യൂണിറ്റ് ഭാരവാഹികൾ പ്രതിക്ഷേധ കൂട്ടായ്മയിൽ സംബന്ധിച്ചു.

Advertisement