ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 4 മുതൽ 

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 4 മുതൽ 

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പ്  കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ നടക്കും. മെയ് 4 തിങ്കൾ രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ക്യാമ്പ് മെയ് 6 ബുധൻ ഉച്ചക്ക് 2നു സമാപിക്കും. 'ആത്മാവിന്റെ ഐക്യത' (Eph- 4:3) എന്നതാണ്  ചിന്താവിഷയം. പ്രസിദ്ധരായ പ്രഭാഷകർ സംസാരിക്കും. 

വനിതാ സമാജം ഭാരവാഹികളായ സിസ്റ്റർ സൂസൻ തോമസ്, (ജന. പ്രസിഡണ്ട് ), സിസ്റ്റർ സുജ നൈനാൻ
(ജന. സെക്രട്ടറി), സിസ്റ്റർ മറിയാമ്മ ജോയി (ജന. ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. 

Advertisement