വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി: ബിരുദദാന സമ്മേളനം

വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി: ബിരുദദാന സമ്മേളനം

ഷാർജാ : വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 12-മത് ബിരുദദാന സമ്മേളനം ജൂലൈ 8 ന് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്നു. റവ . ഡോ . സ്റ്റാലിൻ കെ . തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ ), ഡോ . ജെയിംസ് ആൻഡ്രൂ വിൽ‌സൺ, കാനഡ ( IATA ഇന്റർനാഷണൽ ഓർഗനിസർ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി ) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി യുടെ M. Th(മാസ്റ്റർ ഓഫ് തിയോളജി ) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി ) B. Th ( ബാച്‌ലർ ഓഫ് തിയോളജി ) D. Th( ഡിപ്ലോമ ഇൻ തിയോളജി ) C. Th ( സർട്ടിഫിക്കറ്റ് ഇൻ തിയോളജി ) എന്നീ കോഴ്സുകളുടെ ബിരുദദാന സമ്മേളനത്തിന് കോളേജ് ഡയറക്ടർ റവ. വിൽ‌സൺ ജോസഫ് നേതൃത്വം നൽകി .

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 19 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ . റോയ് ജോർജ് അറിയിച്ചു. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ വിവരങ്ങൾക്ക് 050 499 3954

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്

Advertisement