യു.കെ കെന്റ് ക്യാന്റർബറിയിൽ വിബിഎസ് ഓഗ. 20 നാളെ മുതൽ
വാർത്ത : സുജാസ് റോയ് ചീരൻ
ക്യാന്റർബറി : ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഒരുക്കുന്ന വി ബി എസ് ആഗസ്റ്റ് 20,21,22 വ്യാഴം, വെള്ളി, ശനി തിയ്യതികളിൽ ക്യാന്റർബറി ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് CT2 0QH, ബ്രോഡോക്ക് വില്ലേജ് ഹാളിൽ നടക്കും. 'ഹീറോസ് ഓഫ് ഫെയ്ത്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ദിവസവും രാവിലെ 10:30 മുതൽ വൈകുന്നേരം 04:00 വരെ നടക്കുന്ന വി ബി എസ്സിൽ 3 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സമാപന ദിവസം ഐ സി പി എഫ് യുകെ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് വിൻസന്റ് വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും. വിവരങ്ങൾക്ക് : 07449 439507, 07587 255393
Advertisement





















































































