വിക്ലിഫ് ഇന്ത്യാ സമ്മേളനവും സംഗീത വിരുന്നും സെപ്റ്റംബർ 3ന് തിരുവല്ലയിൽ

വിക്ലിഫ് ഇന്ത്യാ സമ്മേളനവും സംഗീത വിരുന്നും സെപ്റ്റംബർ 3ന് തിരുവല്ലയിൽ

തിരുവല്ല: ദൈവവചന പരിഭാഷ രംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യ വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ആത്മീയ സമ്മേളനവും സംഗീതവിരുന്നും സെപ്റ്റംബർ 3 ഞായർ വൈകിട്ട് 5.30 ന് മഞ്ഞാടി ഐപിസി പ്രയർ സെന്ററിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാ. രാജു പൂവക്കാല ഉദ്ഘാടനം നിർവ്വഹിക്കും. വിക്ലിഫ് ഇന്ത്യ സി.ഇ.ഒ ഇവാ. സാം കൊണ്ടാഴി അദ്ധ്യക്ഷനായിരിക്കും. ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ. ജോൺ അലക്സ് മുഖ്യസന്ദേശം നൽകും. ഇവാ. ജിജി മാത്യു മിഷൻ ഫീൽഡിലെ അനുഭവങ്ങൾ പങ്കുവെയ്ക്കും. വിക്ലിഫ് ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു ള്ള വീഡിയോ പ്രദർശനം ഉണ്ടായിരിക്കും. പ്രെയർ സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

മാധ്യമപ്രവർത്തകരായ ടോണി വർഗ്ഗീസ്, മോൻസി പി. മാമ്മൻ, പാ. അച്ചൻ കുഞ്ഞ് ഇലന്തൂർ, പാ. സാംകുട്ടി ചാക്കോ നിലമ്പൂർ, പാ. സി.പി. മോനായി, പാ. സാം പനച്ചിയിൽ, ജോജി ഐപ്പ് മാത്യൂസ്, ഐ.സി.പി.എഫ് മിഷൻ സെക്രട്ടറി ഉമ്മൻ പി. ക്ലമൻസൺ എന്നിവർ ആശംസകൾ അറിയിക്കും.

വിക്ലിഫ് ഇന്ത്യയുടെ മുൻനിര പ്രവർത്തകരായ എബി ചാക്കോ ജോർജ്, വർഗ്ഗീസ് ബേബി, സിജോ ചെറിയാൻ, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ പാസ്റ്റേഴ്സ് ജോബി വർഗ്ഗീസ്, സാബു മാത്യു, ഫിലിപ്പ് ടി.എം, ബ്രദർ എം. ജി. മാത്തുണ്ണി എന്നിവർ നേതൃത്വം നൽകും.

Advertisement