ആത്മതപനത്തിനും ആത്മനിറവിനും സാക്ഷ്യം വഹിച്ച് വയനാടിന്റെ മണ്ണ് 

ആദ്യമായി ചുരം കയറിയ പി.വൈ.പി.എ ജനറൽ ക്യാമ്പിന് ആവേശഭരിതമായ സമാപനം 

ആത്മതപനത്തിനും ആത്മനിറവിനും സാക്ഷ്യം വഹിച്ച് വയനാടിന്റെ മണ്ണ് 

ആത്മതപനത്തിനും ആത്മനിറവിനും സാക്ഷ്യം വഹിച്ച് വയനാടിന്റെ മണ്ണ് 

ആദ്യമായി ചുരം കയറിയ പി.വൈ.പി.എ ജനറൽ ക്യാമ്പിന് ആവേശഭരിതമായ സമാപനം 

  • 1000 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു
  • 2000 ഓളം പേർ പൊതുസമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ചു
  • ആത്മാഭിഷേകം പ്രാപിച്ചത് 50ലധികം പേർ
  • കർത്തൃവേലയ്ക്ക് സമർപ്പിച്ചത് 100ലധികം പേർ
  • സ്നാനം സ്വീകരിച്ചത് 4 പേർ
  • കൗൺസിലിംഗിലൂടെ യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരികെവന്നത് 40ലധികം പേർ

കുമ്പനാട്: ചരിത്രത്തിൽ ആദ്യമായി ചുരം കയറിവന്ന പി.വൈ.പി.എ 76-ാമത് ജനറൽ ക്യാമ്പിന് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ ആവേശഭരിതമായ സമാപനം. ആത്മതപനത്തിന്റെയും ആത്മനിറവിന്റെയും ദിനങ്ങൾക്കാണ് വയനാടിന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്. ക്യാമ്പിന് ഊഷ്മള വരവേല്പാണ് വയനാട്ടിലെ യുവാക്കൾ നല്കിയത്. വയനാട് പെന്തെക്കോസ്ത് ചരിത്രത്തിൽ ആദ്യമായായാണ് ഇത്രയധികം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയ ഒരു സമ്മേളനം നടന്നത് എന്നതും ശ്രദ്ധേയമായിരുന്നു.

ക്യാമ്പിന്റെ മുന്നോടിയായി ഡിസം 25ന് നടന്ന വിളംബര സന്ദേശ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. ടൗണിൽ ഒരു കൂട്ടം യുവതി യുവാക്കൾ വാദ്യഘോഷങ്ങളോടെ ഗീതങ്ങൾ പാടി ക്രിസ്തു സ്നേഹം പകർന്നത് ഏറെ ആകർഷണീകമായിരുന്നു. ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിൽ ഉറച്ചു നിൽക്കുക എന്ന തീം അടിസ്ഥാനമാക്കി നടന്ന ക്ലാസ്സുകളും, പ്രഭാഷണങ്ങളും പങ്കെടുത്തവർക്ക് പുത്തൻ ഉണർവ്വും, ആത്മനിറവും സമ്മാനിച്ചു.

വെളുപ്പിന് 2 മണിവരെ നീണ്ടുനിന്ന കാത്തിരുപ്പുയോഗത്തിൽ അഞ്ഞൂറിലധികം പേർ ആത്മനിറവിൽ ആരാധിച്ചു. 50ലധികം പേർ അന്യഭാഷാ അടയാളത്തോടെ ആത്മാഭിഷേകം പ്രാപിച്ചു. ശേഷം വിശ്രമത്തിനായി പിരിഞ്ഞ ശേഷവും മണിക്കൂറുകൾ ആത്മാവിൽ നിറഞ്ഞു അന്യഭാഷയിൽ ആരാധിക്കുന്ന ശബ്ദം റൂമുകളിൽ നിന്നും കേൾക്കാമായിരുന്നു. 

പ്രശസ്ത വർഷിപ് ലീഡർ ഷെൽഡൺ ബഗേരയുടെ ഹൃദയ സ്പർശിയായ അനുഭവ സാക്ഷ്യം നൂറുകണക്കിന് യുവജനങ്ങളെ കണ്ണീരണിയിക്കുകയും, നിരവധി പേരെ സ്വാധീനിക്കുകയും  സമർപ്പണത്തിയേക്ക് നയിക്കുകയും ചെയ്തു. മിഷൻ ചലഞ്ചിൽ 100 ലധികം പേർ പൂർണ സമയ കർത്തൃവേലയ്ക്കായി സമർപ്പിച്ചു. ക്യാമ്പിൽ നടന്ന കൗസിലിംഗിലൂടെ 40ലധികം പേർ ആത്മീയ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. 1000 ലധികം പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു പങ്കെടുത്തു, 2000 ഓളം പേർ രാത്രി നടന്ന പൊതുസമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 

ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിച്ചു. പൊതുസമ്മേളങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട് , ഫിലിപ്പ് പി. തോമസ്, പ്രിൻസ് തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, അനീഷ് ഏലപ്പാറ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിച്ചു. പൊതു സമ്മേളങ്ങളിൽ പാസ്റ്റർമാരായ ഷിബിൻ സാമുവേൽ, കെ.സി. ഉമ്മൻ, തോമസ് തോമസ്, ജെയിംസ് വർഗീസ്, അലക്സ് പാപ്പച്ചൻ, ഷാജി മാങ്കൂട്ടം കൂടാതെ ക്യാമ്പ് കൺവീനർമാരും, സോൺ- സെന്റർ പി.വൈ.പി.എ ഭാരവാഹികളും അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു,  വർക്കി എബ്രഹാം കാച്ചാണത്ത്, ജെയിംസ് ജോർജ് വേങ്ങൂർ, പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, പി.എം. ഫിലിപ്പ്, ഏബ്രഹാം വടക്കേത്ത്, രഞ്ജിത്ത് ദാസ്, ജെറിൻ ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. ഇതര പെന്തെക്കോസ്ത് സമൂഹങ്ങളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ കെ.കെ. മാത്യു, കെ.ജെ. ജോബ് ഉൾപ്പെടെ നിരവധി മുൻനിര സുവിശേഷ പ്രവർത്തകർ പങ്കെടുത്തു.  

ആദ്യമായി മലബാറിൽ എത്തിയ ലോക പ്രശസ്ത വർഷിപ് ലീഡർ ഷെൽഡൺ ബംഗേര, ഇമ്മാനുവേൽ കെ.ബി, ലോഡ്‌സൺ ആന്റണി, സുജിത് എം. സുനിൽ, ബിബിൻ ഭക്തവത്സലൻ, ഡാനിയേൽ തോമസ്, ജിബിൻ പൂവക്കാല, ബിജോയ് തമ്പി, ജെയ്സൺ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നയിച്ചു. വ്യത്യസ്തയാർന്ന വിവിധ സെക്ഷനുകൾ ഉൾപ്പെട്ട ചതുർദിന ക്യാമ്പിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക സെക്ഷനുകൾക്ക് പുറമെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ കിഡ്‍സ് സെക്ഷനുകളും ശ്രദ്ധേയമായിരുന്നു. ജെ- ടീം ഡൈനാമിക് ഗ്രൂപ്പ് ആക്ടിവിറ്റീസിന് നേതൃത്വം നൽകി.

പ്രസിസണ്ട് പാസ്റ്റർ ഷിബിൻ ശാമുവേൽ , വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ് എന്നിവർ നേതൃത്വം നൽകി. 

വിളംബര സന്ദേശ യാത്ര

പാസ്റ്റർമാരായ കെ.സി. ഉമ്മൻ, തോമസ് ചാക്കോ, ബാബു എബ്രഹാം, ജെയിംസ് അലക്സാണ്ടർ, സന്തോഷ് മാത്യു, എം.ജെ. ഡൊമിനിക്, എം.എം. മാത്യു, സാംകുട്ടി കെ.എം, ജെയിംസ് വർഗീസ്, ജോയ് ഗീവർഗീസ് എന്നിവർ ക്യാമ്പ് രക്ഷാധികാരിയകളായി പ്രവർത്തിച്ചു. 

പാസ്റ്റർമാരായ തോമസ് തോമസ്, അലക്സ് പാപ്പച്ചൻ (ജനറൽ കൺവീനർമാർ), പാസ്റ്റർമാരായ ടി.വി. ജോയ്, ഷാജി മാങ്കൂട്ടം (ജനറൽ ജോ. കൺവീനർമാർ), സജി മത്തായി കാതേട്ട് (ജനറൽ കോഓർഡിനേറ്റർ), സുജാസ് റോയ് ചീരൻ, പാസ്റ്റർമാരായ ജെയിംസ് വർഗീസ്, റോജേഷ് ജോർജ്, സുനിൽ ബാബു, സന്തോഷ് മെയ്തെലിൽ, ജോബി സി.ജെ. (ജനറൽ ജോ. കോർഡിനേറ്റേഴ്‌സ്), ഇവാ. റോബിൻ പി.എസ് (പ്രോഗ്രാം കോഓർഡിനേറ്റർ), തോമസ് ജേക്കബ് കണ്ണൂർ, വി.സി മാത്യു (ഫിനാൻസ്) പാസ്റ്റർമാരായ ടി.എസ്. ജോസഫ്, ലാലു ചാക്കോ, ഡി. മാത്യു, പി.വി. സന്തോഷ്, എ. രാധാകൃഷ്‌ണൻ, പി.എം. ചാക്കോ ബിനു ബാബു നിലമ്പൂർ, ഷിനോജ് തോമസ്,എം.എം ജോർജ്,ഐ. കുഞ്ഞപ്പൻ, പാസ്റ്റർ എസ്. ജോർജ് അന്നമ്മ ജോർജ് (പ്രയർ), ബിനോയ് കുര്യൻ, പാസ്റ്റർ ബിനീഷ് പി.വി (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി), പാസ്റ്റർ സജി കെ, സോജൻ വർഗീസ്, ജെസ്സി മാത്യു (ഫുഡ്), പാസ്റ്റർ എം.ജെ. മാത്യു, ഇവാ. സ്റ്റീഫൻ .എം.ആർ, മേഴ്‌സി മാത്യു, ജാൻസി റോജേഷ് (അക്കമഡേഷൻ), ഗ്രേസ് സന്ദീപ് (ലേഡീസ് കോഓർഡിനേറ്റർ), റെനി അലക്സ്, ഷിന്റോ തോമസ്, പാസ്റ്റർ ജോജി മാത്യു, ബാബു ഡാനിയേൽ, റിറ്റു ജിജോ, എവൻലി ബിനോയ്, ജാൻവി ലെജു, എമിലിന് ലെജു (രജിസ്ട്രേഷൻ), ബിജു വി.ജെ, സണ്ണി വി.പി, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ, പാസ്റ്റർ ടി.പി.ഏലിയാസ്, പ്രൈസ് തോമസ്, ബെന്നി (വിജിലൻസ്), പാസ്റ്റർ ഇ.പി. മാത്യു, ലിഷ കാതേട്ട്, അക്സ ജോസ്, ഷിബു സെബാസ്റ്റ്യൻ (മ്യൂസിക്), വിവിൻ മാത്യു, അക്സ അഗസ്റ്റിൻ (കൗസിലിംഗ്), നീരജ് മാത്യു, ശരത് ചന്ദ്രൻ, ജോബിൻ ലാലു, സജീഷ് കെ.ഡി, ബിബിൻ കെ സാം, ജെസ്വിൻ ജോസഫ്, (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ അലക്സ് പാപ്പച്ചൻ, പാസ്റ്റർ എ.ജെ. സാമുവേൽ, പാസ്റ്റർ ലിനീഷ് എബ്രഹാം, ബിബിൻ കെ. സാം, പാസ്റ്റർ മാത്യു പി.എ (സുവിശേഷ റാലി), കെ.എം. മാത്യു (ലൈറ്റ് & സൗണ്ട്), പ്രൈസ് തോമസ്, ബ്രാഡ്ലി അലക്സ്, ജസ്റ്റിൻ ജോൺ, വിവിൻ മാത്യു, പാസ്റ്റർ ഷിജു പി.സി, ജോയൽ ലാലു, ജിതിൻ കെ, ജോബിൽ മാത്യു, ജോമിറ്റിൻ ജോർജ്, ബിനോഷ് എം.ജെ, ജോസ് ഇ.വി (ലോക്കൽ ക്രമീകരണം) തുടങ്ങിയവർ വിവിധ കമ്മിറ്റി ഭാരവാഹികളായി പ്രവർത്തിച്ചു.

പുതു പ്രതീക്ഷകളോടും, പുത്തൻ തീരുമാനങ്ങളോടും കൂടെ  ഡിസംബർ 28 ഉച്ചയ്ക്ക് ക്യാമ്പ് സൈറ്റിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യുവജനങ്ങൾ പിരിയുമ്പോൾ, 'ക്യാമ്പ് കഴിഞ്ഞല്ലോ' എന്ന വിഷമം അവരുടെ മുഖത്തു നിഴലിച്ചിരുന്നു. 

വയനാടിന്റെ ഹൃദയതന്ത്രികളിൽ ക്രിസ്തു സ്നേഹം പകർന്നു നല്കി  പിവൈപിഎ യുവാക്കൾ

ഉദ്ഘാടനം: പാസ്റ്റർ കെ.സി. തോമസ്  

കുമ്പനാട്:ചരിത്രത്തിൽ ആദ്യമായി വയനാട് ജില്ലയിൽ എത്തിയ സംസ്ഥാന ക്യാമ്പിന് ഊഷ്മള വരവേല്പാണ് വയനാട്ടിലെ യുവാക്കൾ നല്കിയത്.

ക്യാമ്പിന്റെ മുന്നോടിയായി ഡിസം 25 ന് നടന്ന വിളംബര ജാഥ ഏറെ ശ്രദ്ധേയമായിരുന്നു.

ടൗണിൽ ഒരു കൂട്ടം യുവതി യുവാക്കൾ വാദ്യഘോഷങ്ങളോടെ ഗീതങ്ങൾ പാടി ക്രിസ്തു സ്നേഹം പകർന്നത് ഏറെ ആകർഷണീകമായിരുന്നു.

വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിവൈപിഎ സംസ്ഥാന പ്രസിസണ്ട് പാസ്റ്റർ ഷിബിൻ ശാമുവേൽ , പാസ്റ്റർ തോമസ് തോമസ് എന്നിവർ അദ്ധ്യക്ഷരായിരുന്നു.

പാസ്റ്റർമാരായ രാജു ആനിക്കാട് , ഫിലിപ്പ് പി. തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സ്വാഗതം പറഞ്ഞു.

പ്രസിസണ്ട് പാസ്റ്റർ ഷിബിൻ ശാമുവേൽ , വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ് എന്നിവർ നേതൃത്വം നൽകി. 

Advertisement