ഐപിസി പെരിന്തൽമണ്ണ സെന്റർ സംയുക്ത ആരാധന ഇന്ന് മാർച്ച് 3 ന്

ഐപിസി പെരിന്തൽമണ്ണ സെന്റർ സംയുക്ത ആരാധന  ഇന്ന് മാർച്ച് 3 ന്

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ സെന്റർ സംയുക്ത ആരാധന മാർച്ച്‌ നാളെ (03/03/2023) രാവിലെ 9മണി മുതൽ ഹൈ - ടെൺ ഓഡിറ്റോറിയത്തിൽ നടക്കും.

സെന്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷനായിരിക്കും.പാസ്റ്റർ :ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.

 പാസ്റ്റർമാരായ  ജോൺ ജോർജ്,  മാത്യു തോമസ്,  ജോസ് വര്ഗീസ്,  ജോയ് പോൾ, വി. ടി അന്ത്രേയോസ്,എന്നിവർ  വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. പെരിന്തൽമണ്ണ ക്വയർ ടീം ഗാനങ്ങൾ ആലപിക്കും.  ഫെബ്രുവരി 7 ന് ആരംഭിച്ച ഉപവാസപ്രാർത്ഥന സംയുക്തആരാധനയോടെ സമാപിക്കും . പട്ടാമ്പി, എടത്തനാട്ടുകര , അലനല്ലൂർ, വട്ടമ്പലം, വണ്ടൂർ എന്നി സഭകളിൽ വച്ച് നടത്തിയ പ്രാർത്ഥനകളിൽ സെൻ്റിലെ എല്ലാ സഭകളും പങ്കെടുത്തു. പാസ്റ്റർ സി.പി തോമസുകുട്ടി പ്രാർത്ഥനക്ക് നേതൃത്വം നല്കി സെൻ്റെറിലെ എക്സിക്യൂട്ടിവ് അംഗങളായ പാസ്റ്റർ ഷാജി പി.തോമസ് , പാസ്റ്റർ റൊണാൾഡ് റോയി, പാസ്റ്റർ അനിഷ് തോമസ് ബ്രദർ മണികണ്ടൻ കെ .പി.ജോർജ് എന്നിവർ നേതൃത്വം നല്കി.