യു.പി.എഫ് കൊടുമൺ ഭാരവാഹികൾ 

യു.പി.എഫ് കൊടുമൺ ഭാരവാഹികൾ 
പാസ്റ്റർമാരായ സാം കോശി, പാസ്റ്റർ തോമസ് ശമുവേൽ, ബിനോയ് എം ജോഷ്വാ, ഷാജി കുമ്പളപള്ളിൽ, സി. തങ്കച്ചൻ, ജി സാംകുട്ടി അടൂർ എന്നിവർ

കൊടുമൺ : യു.പി.എഫ് കൊടുമൺ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.വി. വർഗീസ് (രക്ഷാധികാരി), പാസ്റ്റർ ജോർജ് വർഗീസ് (രക്ഷാധികാരി), പാസ്റ്റർ സാം കോശി (ജനറൽ പ്രസിഡന്റ്), പാസ്റ്റർ തോമസ് ശമുവേൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിനോയ് എം ജോഷ്വാ (സെക്രട്ടറി), പാസ്റ്റർ ഷാജി കുമ്പളപള്ളിൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സി. തങ്കച്ചൻ (ട്രഷറർ) , പാസ്റ്റർ ജി സാംകുട്ടി അടൂർ (ജനറൽ കൺവീനർ), പാസ്റ്റർ ഷിബു ജോൺ (പ്രെയർ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. 

കൂടാതെ കമ്മറ്റി അംഗങ്ങളായി എം.ഡി. ജോർജ്, ബാബു കുട്ടി വി.ഇ, കോശി മാത്യു, വിൽസൺ ജോസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എബ്രഹാം വി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. കൺവൻഷൻ കമ്മിറ്റിയിലേക്ക് ബാബു ജോസഫ്, പാസ്റ്റർ പി ജെ തോമസ്, ലിജു പോൾ, രാജൻ കെ, എന്നിവരെയും തെരഞ്ഞെടുത്തു.

കൊടുമൺ പ്രദേശത്തുള്ള ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകൾ ചേർന്ന് 15 കിലോമീറ്റർ ചുറ്റളവിൽ നടത്തി വരുന്ന കൂട്ടായ്മയാണ് യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ്.

Advertisement