വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വാർത്ത : സാം തോമസ് ഗുജറാത്ത്

അഹമ്മദാബാദ്: ചെങ്ങന്നൂർ പെണ്ണുക്കര ഗ്രേസ് ഭവൻ കുടുംബാംഗവും ഐപിസി. ഗുജറാത്ത് സുരേന്ദ്രനഗർ സഭാംഗവുമായ  ബിനീഷ് പി. മാത്യു (35) മാർച്ച് 8 ന് ഗുജറാത്തിൽ വാഹനാപകടത്തിൽ  മരണപ്പെട്ടു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സക്കായി പോയിട്ട് തിരികെ ഭവനത്തിലേക്ക് മടങ്ങുന്ന വഴി താൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് അറിയുന്നു.

 ഗുജറാത്ത്‌ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.  അഹമ്മദാബാദ് കേരളാസമാജവും ഐപിസി സഭകളുടെയും സഹായത്തോടെ മൃതദേഹം കേരളത്തിൽ എത്തിക്കുകയും മാർച്ച് 11 ന് സംസ്കാരം നടത്തുകയും ചെയ്തു.

പി. ടി. മാത്യു- മേരി മാത്യു ദാമ്പത്തികളുടെ ഇളയ മകനായിരുന്നു. അവർക്കു മറ്റു രണ്ടു മക്കൾ കൂടി ഉണ്ട്. ബിനിഷ് അവിവാഹിതനാണ്.