വിചിത്രമായ ബൂമെറാങ് നെബ്യൂലയും സ്വർഗ്ഗവും

വിചിത്രമായ ബൂമെറാങ് നെബ്യൂലയും സ്വർഗ്ഗവും

ശാസ്ത്രവീഥി 

വിചിത്രമായ ബൂമെറാങ് നെബ്യൂലയും സ്വർഗ്ഗവും

പാസ്റ്റർ സണ്ണി പി. സാമുവൽ

ഭൂമിയിൽനിന്നു 5000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ബൂമറാങ് എന്നു പേർ വിളിക്കപ്പെട്ട നെബ്യൂലയെ 1980-ൽ കണ്ടെത്തുകയുണ്ടായി. സെൻ്റൗറസ് (Centaurus) എന്ന നക്ഷത്രസമൂഹത്തിലാണു അതു സ്ഥിതിചെയ്യുന്നത്. അതു ഒരു പ്രോട്ടോപ്ലാനെറ്ററി നെബൂലയാണ്. ബോ ടൈ നെബ്യൂല ) Bow tie nebula)എന്നും പേരുള്ള ഇതിനെ LEDA 3074547 എന്നാണു അനുക്രമണിക പട്ടികയിൽ പേരു ചേർത്തിരിക്കുന്നത്. ഈ നെബ്യൂലയിലെ താപനിയാണു മറ്റുള്ളവയിൽ നിന്നു ഇതിനെ വിഭിന്നമാക്കുന്നത്. അതു ആബ്സെല്യൂട്ട് സീറോ ആയ മൈനസ് 273.15 ഡിഗ്രി സെൽഷ്യസിൽ നിന്നു ഒരു ഡിഗ്രി മാത്രം കുറവായ മൈനസ് 272.15 സെൽഷ്യസ് ആണ്. ഇന്നു നമ്മുടെ പ്രപഞ്ചത്തിൽ നിലവിൽ അറിയപ്പെടുന്ന താപനിലയിൽ ഏറ്റവും താഴ്ന്നതു രേഖപ്പെടുത്തിയിരിക്കുന്ന പ്രകൃതിദത്ത സ്ഥലമാണ് ഈ നെബ്യൂല എന്നതു ആശ്ചര്യജനകമാണ്. 

എന്താണു നെബ്യൂല

മൃതനക്ഷത്രങ്ങൾ പുറന്തള്ളുന്ന അതിബൃഹത്തായ പൊടിപടലവും വാതക സമുച്ചയമാണു നെബ്യൂല. വലിയ നക്ഷത്രജാലങ്ങൾക്കു (Constalletion) ഇടയിലുള്ള വിശാലമായ ശൂന്യതയിലേക്കു ഇവ ചേക്കേറുന്നു. പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുവാനുള്ള നഴ്സറിയായി നെബ്യൂലകൾ പ്രവർത്തിക്കുന്നു. നെബ്യൂല എന്ന വാക്കു ലത്തീൻഭാഷയിൽ നിന്നു ഇംഗ്ലീഷിൽ കുടിയേറിയതാണ്. മഞ്ഞു, നീരാവി, മൂടൽമഞ്ഞു, പുക, പുറന്തള്ളപ്പെടുന്ന വാതകം എന്നൊക്കെയാണ് അർത്ഥം. നെബ്യൂലയ്ക്കും തിളക്കവും ദ്യുതിയും ഉണ്ടായിരിക്കും. പൊടിപടലം, ഹൈഡ്രജൻ പോലുള്ള അയോണൈസ്ഡ് വാതകങ്ങൾ എന്നിവയുടെ ശേഖരമാണു നെബ്യൂല. 

പേരിനു പിന്നിൽ

ഓസ്ട്രേലിയൻ വാനനിരീക്ഷകർ ആയിരുന്ന കീത്ത് ടെയ്ലറും മൈക് സ്കാറോട്ടും ചേർന്നാണു 1980 -ൽ പുതിയ നെബ്യൂലയെ കണ്ടെത്തുന്നത്. അതിൻ്റെ രൂപസാദൃശ്യം കണ്ടു അതിനു ആ പേരിടുകയായിരുന്നു. ഓസ്ട്രേലിയയിലെ മണ്ണിൻ്റെ മക്കൾ ഉപയോഗിക്കുന്ന ഒരു ആയുധമാണു ബൂമറാങ്. നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും തണുപ്പുള്ള മേഖലയാണു അവിടമെന്നു കണ്ടെത്തിയതു 1995-ൽ ജ്യോതിശാസ്തജ്ഞരായ നെയ്മനും സഹയ്യും ചേർന്നായിരുന്നു. 1998-ൽ അതിൻ്റെ ആദ്യചായാചിത്രം ഹബ്ബ്ൾസ് ടെലസ്കോപ്പ് പകർത്തി. മഹാവിസ്ഫോടനസമയത്തെ പശ്ചാത്തല താപനിലയായ മൈനസ് 270 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനിലയാണു ബൂമെറാങ് നെബ്യൂല മേഖലയിൽ. പുതിയ കണ്ടുപിടുത്തം മഹാവിസ്ഫോടന സിദ്ധാന്തത്തിൻ്റെ ശവപ്പെട്ടിയിൽ ഉള്ള അടിക്കൽ ആകുമോ? മൃതിയടഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചുവന്ന ഭീമൻനക്ഷത്രം നെബുലയുടെ മദ്ധ്യഭാഗത്തു ഉണ്ടെന്നു 2017-ൻ്റെ പകുതിയോടെ കണ്ടെത്തുകയുണ്ടായി. അതിൻ്റെ കാമ്പിൽ നിന്നു വാതകം അതിശക്തിയായി പ്രവഹിക്കുന്നതു കാരണം ഈ നെബ്യൂല വികസിച്ചുകൊണ്ടിരിക്കുന്നു. സെക്കൻഡിൽ 164 കിലോമീറ്റർ അഥവാ മണിക്കൂർ 5,90,400 കിലോമീറ്റർ വേഗത്തിലാണു ഈ നെബുലയിലേക്കു വാതകം ചുഴറ്റിയടിച്ചു കൊണ്ടിരിക്കുന്നത്. ഇതു ഒഴുകി ശൂന്യാകാശത്തിൽ എത്തി അതിദ്രുതം വികസിക്കുന്നതിനാലാണു താപനില ഇത്രയും കുറയുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. മൃതമായിക്കൊണ്ടിരിക്കുന്ന ഈ ചുവന്ന ഭീമൻനക്ഷത്രത്തിനു പ്രതിവർഷം സൂര്യപിണ്ഡത്തിൻ്റെ ആയിരത്തിലൊരംശം എന്ന കണക്കിൽ കഴിഞ്ഞ 1500 വർഷമായി പിണ്ഡനഷ്ടം ഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നഷ്ടപ്പെടൽ പ്രക്രിയ മറ്റുള്ള സമാനവസ്തുക്കളെക്കാൾ 10 മുതൽ 100 വരെ മടങ്ങു കൂടുതലാണ്. അതിനാൽ നെബ്യൂല അതിദ്രുതം വളർന്നുകൊണ്ടിരിക്കുന്നു. ഒപ്പം തണുപ്പേറിയതും ആയിത്തീർന്നിരിക്കുന്നു. 

തെർമോഡൈനാമിക്സും ആബ്സൊല്യൂട്ട് സീറോയും

തെർമോഡൈനാമിക്സ് എന്നതിനെ ഊഷ്മഗതി വിജ്ഞാനം എന്നു വിവർത്തനം ചെയ്യാം. പ്രപഞ്ചോൽപത്തി, പ്രപഞ്ചനിലനിൽപ്പ്, സർവനാശം എന്നീ വിഷയങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണു തെർമോഡൈനാമിക്സ്. അതിനു മൂന്നു നിയമങ്ങളുണ്ട്. അതിൻ്റെ മൂന്നാം നിയമമനുസരിച്ചു താപനില അബ്സല്യൂട് സീറോ (കേവലപൂജ്യം) എന്ന ഏകകത്തിലേക്കു എത്തുമ്പോൾ ഒരു സിസ്റ്റത്തിനു അടുക്കും ചിട്ടയും അഥവാ വിന്യാസം സ്ഥിരമായ ഒരു ഏകകത്തിലേക്കു മാറുന്നു. അതായതു കെൽവിൻ സ്കെയ്ലിൽ പൂജ്യത്തിൽ താപനില എത്തുമ്പോൾ ദ്രവ്യം അഥവാ ദ്രവ്യനിർമ്മിത വസ്തുക്കൾ ക്രിസ്റ്റൽ രൂപത്തിലേക്കു (പളുങ്കുരൂപം) മാറ്റപ്പെടുന്നു. സമ്പൂർണ്ണപളുങ്ക് (Perfect Crystal) എന്നുപറഞ്ഞാൽ മാലിന്യങ്ങൾ ഒന്നുംതന്നെയില്ലാതെ തെർമോഡൈനാമിക് സമതുലിതാവസ്ഥ (സിമെട്രി) കൈവരിച്ചു; ഒരു വസ്തുവിലെ ആറ്റങ്ങളും അയോണുകളും സബ് ആറ്റമിക് പാർട്ടിക്കിൾസും വളരെ ഉന്നതമായ രീതിയിൽ ക്രമീകരിക്കപ്പെട്ടു അഥവാ കൃത്യമായി അടുങ്ങപ്പെട്ടു സ്ഫടികാവസ്ഥയിലേക്കു മാറുകയാണ്. A perfect crystal at zero Kelvin has zero entropy എന്നതാണു തെർമോഡൈനാമിക്സിൻ്റെ മൂന്നാം നിയമം. അതായതു കേവലപൂജ്യം എന്ന ആബ്സോല്യൂട്ട്സീറോയിൽ ദ്രവ്യത്തിനു പൂജ്യം ക്രമരാഹിത്യമേ ഉണ്ടായിരിക്കുകയുള്ളൂ. പൂജ്യം ക്രമരിഹിത്യത്തിലേക്കു വസ്തു എത്തിയാൽ അതു മാലിന്യം ഒട്ടുമില്ലാത്ത മറ്റൊരു വസ്തുവായി (ക്രിസ്റ്റൽ) രൂപാന്തരപ്പെടുകയാണ്. എന്നിരുന്നാലും, കേവലപൂജ്യത്തിൽ പോലും തെർമോഡൈനാമിക്സ് കൈവരിക്കുവാൻ (പ്രാപിക്കുവാൻ) കഴിയാത്ത വസ്തുക്കൾ ഉണ്ട്. ഗ്ലാസ് പോലുള്ളവ ഉദാഹരണമാണ്.

ബൂമെറാങ് നെബ്യൂല നമുക്കു നല്കിത്തരുന്ന ചില ബൈബിൾ സത്യങ്ങൾ ഉണ്ട്. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന (വിവരിച്ചിരിക്കുന്ന) സ്വർഗ്ഗം വെറും ഉട്ടോപ്പിയ അല്ല, അതു നിത്യയാഥാർത്ഥ്യമാണെന്നു നമ്മുടെ പ്രപഞ്ചം തന്നെ ശാസ്ത്രീയമായി നമ്മോടു പറയുന്നു. 

ആബ്സെല്യൂട്ട് സീറോ എന്നതു പ്രപഞ്ചത്തിലെ ഒരു മർമ്മമാണ്. ഈ പ്രപഞ്ചത്തിൽ ആബ്സോല്യൂട്ട് സീറോ താപമാനം ഒരു യാഥാർത്ഥ്യമല്ല എന്നതായിരുന്നു ശാസ്ത്രീയ നിഗമനം. എന്നാൽ ഇപ്പോൾ അതിൻ്റെ വളരെ അടുത്തുവരെ എത്തികഴിഞ്ഞു.

 സ്വർഗ്ഗത്തിൽ (നിത്യതയിൽ) സകലവും പളുങ്കുമയമാണ്. ദൈവസിംഹാസനം സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിധാനം ഭയങ്കരമായ പളുങ്കുപോലെയുള്ള വസ്തുവിനാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു (യെഹെ: 1: 22). "ഭയങ്കരമായ" എന്നു യെഹെസ്കിയേൽ പറയുന്നതിൻ്റെ മറ്റൊരു രൂപമാണു "തീ കലർന്ന പളുങ്കുകടൽ പോലെ" എന്നു യോഹന്നാൻ പറയുന്നത് (വെളി: 15:2). നിർമ്മലതയെക്കുറിച്ചു പറയുമ്പോൾ പളുങ്കുപോലെ ശുഭ്രമായ ജീവജലനദി ശുദ്ധമാണു (മാലിന്യം ഒന്നുമില്ലാത്തതു) എന്നുപറയുന്നു (വെളിപ്പാട് 22: 1). പുതിയ യെരൂശലേം നഗരം സ്ഫടികത്തിനൊത്ത തങ്കവും (വെളി:22:18) 

നഗരത്തിൻ്റെ വീഥി സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കവും ആയിരുന്നു (വെളി: 22: 21). സ്വച്ഛസ്ഫടികവും തനിത്തങ്കവും മാലിന്യം ഒട്ടും ഇല്ലാത്തതാണ്. പുതിയയെരൂശലേമിൻ്റെ നിർമ്മിതികൾ മുഴുവൻ വിലയേറിയ കല്ലുകൾ (ക്രിസ്റ്റലൈൻ രൂപത്തിലുള്ള വസ്തുക്കൾ) കൊണ്ടുള്ളതായിരുന്നു. ക്രിസ്റ്റലൈൻ രൂപത്തിലേക്കു മാറാത്തതെല്ലാം അവിടെ നിഷിദ്ധമായ അശുദ്ധി (impurity) ആണ്. പളുങ്കിൻ്റെ ഡ്യൂപ്ലിക്കേറ്റ് ആണു അളുങ്ക്. അതു ഉറുമ്പുതീനി എന്ന ജീവിയല്ല പ്ലാസ്റ്റിക്കിൻ്റെ വകഭേദമാണ്. തീയിൽ ശോധന കഴിക്കുമ്പോൾ അതു രൂപഗുണം നഷ്ടപ്പെട്ടു ഇല്ലാതെയായി തീരുകയാണ്. അങ്ങനെയുള്ളതൊന്നും സ്വർഗ്ഗത്തിൽ നിത്യജീവനിൽ കാണുകയില്ല. ചുരുക്കത്തിൽ ദ്രവ്യത്തിൻ്റെ രൂപഭേദങ്ങളായ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ എന്നിവയെല്ലാം ക്രിസ്റ്റലൈൻ രൂപത്തിലേക്കു മാറുകയും സമയം ആബ്സൊല്യൂട് സീറോയിൽ നിലനില്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം ഉള്ള ഒരു പ്രപഞ്ചം ഉണ്ടെന്നു ബൈബിൾ അസന്നിഗ്ധമായി പഠിപ്പിക്കുന്നു. സമയം ആബ്സൊല്യൂട്ട് സീറോയിലേക്കു മിറുന്നതിനെയാണു 

ബൈബിൾ കാലാവസാനം എന്നു പറയുന്നത്. ബൈബിൾ എത്ര കൃത്യം. അതിലെ വചനം വിശ്വാസയോഗ്യം ആകുന്നു.