ജി.വി.നഥനയേലിനു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

ജി.വി.നഥനയേലിനു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

വി.വി. ഏബ്രഹാം, കോഴിക്കോട്

തിരുവനന്തപുരം : കവടിയാർ ഏ ജി സഭാ അംഗമായ ജി.വി നഥനയേലിന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് സാമ്പത്തിക
ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈ സെൻട്രൽ ഓഫീസ് റിസെർച്ച് ഡിപ്പാർട്മെന്റ് ഡയറക്ടറും
ആർ ബി ഐ ബുള്ളറ്റിൻ
എഡിറ്ററുമാണ് നഥനയേൽ.

കവടിയാർ ഏ ജി സഭാ ശുശ്രഷകനും ഏ ജി തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രിസ്ബിറ്ററുമായ
പാസ്റ്റർ എൻ ഗമാലിയേലിന്റെയും വിമലയുടെയും മകനാണ്.

ആത്മീയ വിഷയങ്ങളിൽ ഏറെ പ്രാധാന്യം നൽകുന്ന ഡോ. നഥനയേൽ മുംബൈ അന്ധേരി ഏ.ജി സഭ സഹ ശുശ്രൂഷകനുമാണ്.

Advertisement