ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രു. 10 നു

ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രു. 10 നു

പ്രിൻസ് ജോസഫ് , കാസറഗോഡ്

 കാസറഗോഡ്: കളികളുടെയും കായികമത്സരങ്ങളുടെയും രംഗത്തു ക്രിസ്തുവിനു വേണ്ടി ശിഷ്യന്മാരെ വാർത്തെടുക്കുക എന്ന ദർശനത്തോടെയും പങ്കാളിത്തത്തിലൂടെ കായിക മത്സര രംഗത്തു ദൈവരാജ്യസേവനം എന്ന നിയോഗത്തോടെയും കായികതാരങ്ങളെയും സ്പോർട്സിനെയും പ്രയോജനപ്പെടുത്തി  പട്ടണങ്ങളെയും ജനതതികളെയും ശുശ്രൂഷിക്കുന്നതിനോടൊപ്പം ഏവരെയും ക്രിസ്തു ശിഷ്യരായി വളർത്തിയെടുക്കുന്ന  സ്പോർട്സ് മൂവ്മെന്റ്  ആയ കേരളാ സ്‌പോർട്‌സ് കൊലീഷന്റെ നേതൃത്വത്തിൽ നോർത്ത് റീജിയൻ ഇന്റർ ചർച്ച്‌ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 10 നു കാസറഗോഡ് ജില്ലയിലെ രാജപുരത്തു  നടക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബ്രദർ ടിനു യോഹന്നാൻ  ടൂർണമെന്റ് ഉത്ഘാടനം ചെയ്യും.   

കണ്ണൂർ കോഴിക്കോട് വയനാട് കാസറഗോഡ് ജില്ലകളിൽ നിന്നും വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.  പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ  ഫെബ്രുവരി 5 നു മുൻപായി  8547128013 , 9447388428 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.