ഐപിസി ബഥനി ജോയ് ടു ദി വേൾഡ് ക്രിസ്മസ് പരിപാടി നടത്തി

ഐപിസി ബഥനി ജോയ് ടു ദി വേൾഡ് ക്രിസ്മസ് പരിപാടി നടത്തി

ഐ.പി.സി ബഥനി ബാംഗ്ലൂർ മത്തിക്കരെ സഭ 500 കുടുംബങ്ങൾക്ക് ബൈബിൾ, ട്രാക്റ്റ്, കേക്ക് അടങ്ങിയ കിറ്റ് നൽകി

ബെംഗളൂരു: ഐ.പി.സി ബഥനി മത്തിക്കരെ സഭയുടെ ആഭിമുഖ്യത്തിൽ ജോയ് ടു ദി വേൾഡ് സീസൺ ടു ക്രിസ്മസ് സംഗീത പരിപാടി നടത്തി.

സഭാ ശുശ്രൂഷകനും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ പ്രസിഡൻ്റുമായ പാസ്റ്റർ ലാൻസൺ പി.മത്തായി പ്രാർഥിച്ച് ഉദ്ഘാടനം ചെയ്തു.

റവ. ജോൺൺ മാത്യു ക്രിസ്മസ് സന്ദേശം നൽകി.

ഐ.പി.സി ബഥനി ക്വയർ ഗാനങ്ങൾ ആലപിച്ചു.

പാസ്റ്റർമാരായ ടി.എസ്.മാത്യൂ, ലിജുകോശി, ഗുഡ്ന്യൂസ് കോർഡിനേറ്റർ ബ്രദർ. ചാക്കോ കെ തോമസ് എന്നിവർ പങ്കെടുത്തു.

 പരിപാടിയോട് അനുബന്ധിച്ച് സുവിശേഷം അറിയിക്കുവാനായി മത്തിക്കരയിലെ 500 കുടുംബങ്ങൾക്ക് ക്രിസ്മസ് കേക്ക്, ഇംഗ്ലീഷ്, കന്നട ബൈബിൾ, ലഘുലേഖ എന്നിവ അടങ്ങിയ സമ്മാന കിറ്റുകൾ വിതരണം ചെയ്തു.

ഐ.പി.സി മത്തിക്കരെ ബഥനി ടീം പരിപാടികൾക്ക് നേതൃത്വം നൽകി.