ഐപിസി കലയപുരം കൺവെൻഷൻ ജനു. 24 മുതൽ

ഐപിസി കലയപുരം കൺവെൻഷൻ  ജനു. 24  മുതൽ

കലയപുരം : ഐപിസി കലയപുരം സെന്ററിന്റെയും, ഹെബ്രോൺ തിയോളജിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 27-മത് കൺവെൻഷൻ ജനുവരി 24 ബുധൻ മുതൽ 28 ഞായറാഴ്ച വരെ കലയപുരം ഹെബ്രോൺ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

സെന്റർ പാസ്റ്റർ ജി. ജോസഫ്കുട്ടി ഉത്ഘാടനം ചെയ്യും.  പാസ്റ്റർമാരായ തോമസ് എം.കിടങ്ങാലിൽ, സജു ചാത്തന്നൂർ, കെ. ഏ. എബ്രഹാം, ജിജി പോൾ, ഫിന്നി യോഹന്നാൻ, രാജു ആനിക്കാട്, ബെഞ്ചമിൻ വർഗീസ്, എന്നിവർ ദൈവ വചനം പ്രസംഗിക്കും. സംഗീത ശുശ്രൂക്ഷ സെന്റർ ക്വയർ നിർവഹിക്കുന്നു. ഞായറാഴ്ച നടക്കുന്ന കർത്തൃമേശയോടും സംയുക്ത ആരാധനായോടും കൂടി കൺവെൻഷൻ സമാപിക്കും.