ഭവനരഹിതർക്ക് ആശ്വാസകൂടൊരുക്കി ഐപിസി കേരള സ്റ്റേറ്റ്
ജോജി ഐപ്പ് മാത്യൂസ്
കുമ്പനാട്: ഭവനരഹിതർക്ക് ആശ്വാസ കൂടൊരുക്കുന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റിന്റെ പാർപ്പിട പദ്ധതിയായ 'ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും' എന്ന പദ്ധതിക്ക് തുടക്കമായി.
പത്തനാപുരത്ത് ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ് ദാനമായി നൽകിയ 20 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി 12 വീടൊരുങ്ങുന്നത്.
പത്തനാപുരത്ത് നടന്ന പാർപ്പിട പദ്ധതിയുടെ തറക്കല്ലിടൽ ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് നിർവഹിച്ചു. അശരണരായവർക്കും ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസമെത്തിക്കുന്നത് സഭയുടെ ദൗത്യമാണെന്നും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഭവന രഹിതരായവർക്ക് പലയിടത്തായി ഭവനം പണിതു നൽകാൻ പദ്ധതി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, കൺവീനർ സജി മത്തായി കാതേട്ട്, കൊട്ടാരക്കര മേഖല പ്രസിഡന്റ്
പാസ്റ്റർ ബഞ്ചമിൻ വർഗീസ്, കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജയിംസ് ജോർജ്, ജോൺ റിച്ചാർഡ്, ജോസ് കെ.ഏബ്രഹാം, സി.എ.തോമസ്, തോമസ് മാത്യു, ബോബൻ ക്ലീറ്റസ്, എബി പി.ജോർജ്, കെ.ജെ.ജോബ്, ബാബു മന്ന, ഷിബിൻ ഗിലയാദ്, ആലീസ് ജോൺ, കുഞ്ഞൂഞ്ഞമ്മ ബഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ആദ്യ സംഭാവന സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ്, ട്രഷറർ പി.എം.ഫിലിപ്പ് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ആദ്യ സംഭാവന സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ്, ട്രഷറർ പി.എം.ഫിലിപ്പ് എന്നിവർക്ക് കൈമാറുന്നു
പ്രൊജക്റ്റ് കൺവീനർ സജി മത്തായി കാതേട്ട് , പാസ്റ്റർ ജോൺ റിച്ചാർഡ്സ് , പാസ്റ്റർ ജോസ് കെ. എബ്രഹം , പാസ്റ്റർ എം.എ. തോമസ് , പാസ്റ്റർ ഏബ്രഹാം വർഗീസ്, പാസ്റ്റർ ബോബൻ ക്ലീറ്റസ് , സഹോദരന്മാരായ പീറ്റർ മാത്യു കല്ലൂർ, ബിനു വി. ജോർജ്, ബോബി തോമസ് തലപ്പാടി , ജോസ് ജോൺ കായംകുളം, കെ.എം ഡാനിയേൽ, ജോബി ഏബ്രഹാം , റോബിൻ ആർ. ആർ. എന്നിവരടങ്ങിയ സമിതിയാണ് ഈ പ്രോജക്റ്റിന് നേതൃത്വം നല്കുന്നത്.
Advertisement