പാസ്റ്റർ എം.ചെറിയാൻ (81) കർത്തൃസന്നിധിയിൽ
ഡെറാഡൂൺ : ജമ്മു കാഷ്‌മീരിലെ ഉധംപൂർ, ഗാർഹി ഐപിസി സഭയിൽ നാലര പതിറ്റാണ്ടോളം ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം. ചെറിയാൻ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡെറാഡൂണിലെ ആശുപത്രിയിൽ ഫെബ്രുവരി 4 നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉധംപൂരിൽ നടക്കും.
നിലമ്പൂർ മുളംമൂട്ടിൽ കുടുംബാംഗമായ ഇദ്ദേഹം . ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിക്കവേ സുവിശേഷ വേലക്ക് വിളി ഉണ്ടാകുകയും ജോലി രാജിവച്ച് സഭാ പ്രവർത്തനത്തിലേക്കു പ്രവേശിക്കുകയുമായിരുന്നു. ക്യാപ്റ്റൻ എ എം സാമുവൽ ആരംഭിച്ച ഗാർഹിയിലെ സഭയുടെ ശുശ്രൂഷ ഏറ്റെടുത്ത അദ്ദേഹം 44 വർഷങ്ങൾ അതെ സഭയിൽ ശുശ്രൂഷിച്ചു. ഐപിസി പഞ്ചാബ് റീജിയൻ വൈസ് പ്രെസിഡൻഡ് ആയിരുന്നു.
ഭാര്യ: സാറാമ്മ, മക്കൾ: റവ. തോമസ് ചെറിയാൻ ( ഡെറാഡൂൺ ന്യൂ തെയോളോജിക്കൽ കോളേജ് മുൻ പ്രൊഫസർ ആയിരുന്നു. ഇപ്പോൾ കാലിഫോർണിയയിൽ സഭാശുശ്രൂഷകനായിരിക്കുന്നു), ബ്ലെസി തോമസ്- ഗവർമെന്റ് സർവീസിൽ നഴ്സായി ജോലിചെയ്യുന്നു.