മദർ ലീലാമ്മ തോമസ് (മറിയാമ്മ പി.റ്റി -68) കർത്തൃസന്നിധിയിൽ 

മദർ ലീലാമ്മ തോമസ് (മറിയാമ്മ പി.റ്റി -68) കർത്തൃസന്നിധിയിൽ 

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ അസിസ്റ്റൻ്റ് മദർ ലീലാമ്മ തോമസ് (മറിയാമ്മ പി.റ്റി -68) ഡിസംബർ 16ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഡിസംബർ 18 ന് ഗധലഹള്ളി പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സെൻ്റർ പാസ്റ്റർ തമ്പി ദുരൈയുടെ നേതൃത്വത്തിൽ നടത്തി.

ഗുഡ്ന്യൂസിന് വേണ്ടി ചാക്കോ കെ.തോമസ് അനുശോചനം അറിയിച്ചു.

കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായ് ( 46 വർഷം) ചെന്നൈ ,മുംബൈ, ബെംഗളൂരു എന്നീ സെൻ്ററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

 റാന്നി നെല്ലിക്കമൺ പുല്ലംപള്ളി കൊച്ചു കാലായിൽ പരേതരായ പി ജി തോമസ് ഏലിയാമ്മ തോമസ് എന്നിവരുടെ മകളാണ്.