പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്(76) കർതൃസന്നിധിയിൽ
സംസ്കാരം മെയ് 13 ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ സഭാ ആസ്ഥാനത്ത്
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് (76) കർതൃസന്നിധിയിൽ.
ചെന്നൈ ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി 9.30 ന് ആയിരുന്നു നിത്യതയിൽ ചേർക്കപ്പെട്ടത് .
സംസ്കാരം മെയ് 13 ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ സഭാ ആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ
1973 ൽ റ്റി.പി.എം സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം.
കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മലേഷ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം 2018 മുതൽ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയിരുന്നു.
തൃശൂർ ആൽപ്പാറ മായാലിൽ വീട്ടിൽ പരേതരായ തോമസ് വർഗീസ് - മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.
സഹോദരൻ. പാസ്റ്റർ എം.ടി. ജോർജ് ( റ്റി.പി.എം വഡോദര സെൻറർ അസി. പാസ്റ്റർ).
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു
Advertisement


























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































