റാന്നി പുല്ലമ്പള്ളി മുരുപ്പേൽ സ്റ്റീഫൻ ഏബ്രഹാം (71) നിര്യാതനായി
റാന്നി : നെല്ലിക്കമൺ ഐപിസി സഭാംഗം റിട്ട. പോസ്റ്റ്മാൻ പുല്ലമ്പള്ളി മുരുപ്പേൽ സ്റ്റീഫൻ ഏബ്രഹാം (71) നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച (ജൂൺ 25) രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുകയും തുടർന്ന് 10 മുതൽ 12 വരെ നെല്ലിക്കമൺ താബോർ ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : മറിയാമ്മ സ്റ്റീഫൻ. മക്കൾ : ബിജു സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി - താബോർ ഐപിസി), സിജോ സ്റ്റീഫൻ (കുവൈറ്റ്). മരുമക്കൾ : ദിവ്യ, കൊച്ചുമോൾ

