സഭ വിശുദ്ധിയുടെ പ്രതീകമാകണം: പാസ്റ്റർ എം.റ്റി. തോമസ്

സഭ വിശുദ്ധിയുടെ പ്രതീകമാകണം: പാസ്റ്റർ എം.റ്റി. തോമസ്

പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവദേശീയ കൺവൻഷൻ നാളെ സമാപനം 

കൊട്ടാരക്കര: സഭ വിശുദ്ധിയുടെ പ്രതീകമാകണമെന്നു പെന്തെക്കോസ്തു മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്  പ്രസ്താവിച്ചു. 
പെന്തെക്കോസ്ത് മിഷന്റെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ കൊട്ടാരക്കര സാർവദേശീയ കൺവൻഷന്റെ സമാപന  രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പെന്തെക്കോസ്തു മിഷനു നേതൃത്വം നൽകിയിരുന്നവർ ഊന്നിപ്പറഞ്ഞിരുന്നതു വിശുദ്ധിയാണെന്നും പിൻമാറ്റം സഭയുടെ അനുദിന നടപടികളിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അഡയാർ സെൻറർ പാസ്റ്റർ എസ്. ഏബ്രഹാമിൻ്റെ
പ്രാർഥനയോടെ യോഗം കൺവൻഷൻ ആരംഭിച്ചു.  
വിവിധ പ്രാദേശികഭാഷകളിൽ മിഷൻപ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു. 
പകൽ  പൊതുയോഗത്തിൽ എറണാകുളം  സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസ്   പ്രസംഗിച്ചു. 
 യുവജനസമ്മേളനത്തിൽ പാസ്റ്റർമാരായ വിൽസൺ ചാണ്ടി, റോയ്  ജോൺ എന്നിവർ പ്രസംഗിച്ചു. 

 ഞായറാഴ്ച രാവിലെ ഒൻപതിനു കൊട്ടാരക്കര സെന്ററിന്റെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിനു കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും പത്തനംതിട്ട സെന്ററിനു കീഴിലുള്ള 15  പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും വൈകിട്ട് 5.45നു പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. 
16 നു തിങ്കളാഴ്ച രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽനിന്നും തമിഴ്‌നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.

കൊട്ടാരക്കര കൺവെൻഷനിൽ ഗുഡ്ന്യൂസ് സ്റ്റാൾ

പെന്തെക്കൊസ്ത് വാർത്താ വാരികയായ ഗുഡ്ന്യൂസ്  പത്രത്തിൻ്റ സ്റ്റാൾ കൺവെൻഷൻ ഗ്രൗണ്ടിൻ്റെ പിൻഭാഗത്തും , ഫെയ്ത്ത് ഹോമിൻ്റെ മുൻഭാഗത്ത് പ്രവർത്തിക്കുന്ന റ്റി.പി.എം സി.ഡി സ്റ്റാളിലും( മാത്യൂസ് തിരുവല്ല)ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്

കൊട്ടാരക്കര കൺവെൻഷൻ ഗുഡ്ന്യൂസ് സപ്ലിമെൻറ് ഇവിടെ നിന്നും ലഭ്യമാണ്.

വരിസംഖ്യ പുതുക്കുവാനും പുതിയ വരിക്കാരായി ചേരുവാനും ഈ അവസരം വിനിയോഗിക്കുമല്ലൊ!