തിരുവല്ല ഉണർവ് : പെരുമ്പാവൂർ മേഖല പ്രൊമോഷണൽ മീറ്റിംഗ് 

തിരുവല്ല ഉണർവ് : പെരുമ്പാവൂർ മേഖല പ്രൊമോഷണൽ മീറ്റിംഗ് 

തിരുവല്ല : തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ ജനു. 7 മുതൽ 14 വരെ നടക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ പ്രമോഷണൽ മീറ്റിംഗ് പാസ്റ്റർ സജിമോൻ പി.ഡി യുടെ പ്രാത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർ നിബു ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ മാത്യൂ കോരുത് ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ സുനിൽ വേട്ടമല, വിക്ഷയാവതരണം നടത്തി. പാസ്റ്റർ ബിനു എബ്രഹാം, അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ, ബ്രദേഴ്സ് ജോബി എബ്രഹാം, പി.ടി തോമസ് എന്നിവർ പ്രസംഗിച്ചു. 

പാസ്റ്റർ എം. ഐ തോമസ് ചർച്ചകൾക്ക് നേതൃത്വം നൽകി. അഡ്വ. ശശി പെരുമ്പാവൂർ, പാസ്റ്റേഴ്സ് പി. ഡി ദാസ് , രാജൻ ചുണക്കര എന്നിവർ ആശംസകൾ അറിയിച്ചു.

 ഐക്യ കൺവൻഷന്റെ വിജയത്തിനായി പാസ്റ്റർ പി.ഡി ദാസ് , പാസ്റ്റർ റെജി ചാക്കോ , പാസ്റ്റർ എൽദോസ് എബ്രഹാം, പാസ്റ്റർ മാർട്ടിൻ തോമസ്, പാസ്റ്റർ സജി വർഗ്ഗീസ് എന്നീവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപികരിച്ചു.

പാസ്റ്റർ സജിമോൻ പി.ഡി സ്വാഗതവും ബ്രദർ വിൽസൺ പീറ്റർ നന്ദിയും പറഞ്ഞു.