യുപിഎഫ് മെഗാബൈബിൾ ക്വിസ് സമ്മാനവിതരണം നിർവഹിച്ചു

യുപിഎഫ് മെഗാബൈബിൾ ക്വിസ് സമ്മാനവിതരണം നിർവഹിച്ചു

കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ 13മത് മെഗാ ബൈബിൾ ക്വിസിന്റെ സമ്മാനവിതരണം നടത്തി. കുന്നംകുളം സുവർത്താ നഗറിൽ  നടന്ന യു പി എഫിന്റ 42മത് വാർഷിക കൺവെൻഷൻ റിവൈവൽ 2024ന്റെ സമാപന സമ്മേളനത്തിലാണ് മെഗാ ബൈബിൾ ക്വിസ്സ് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.

ഒന്നാം സ്ഥാനം നേടിയ ബീന കെ സാമിന് (കോട്ടയം), 25000 രൂപയും സർട്ടിഫിക്കറ്റും മെമെന്റൊയും, രണ്ടാം സ്ഥാനം നേടിയ പെർസിസ് പൊന്നച്ചന് (കൊല്ലം) 20000രൂപയും സർട്ടിഫിക്കറ്റും മെമെന്റൊയും, മൂന്നാം സ്ഥാനം നേടിയ പ്രിൻസി പ്രിൻസിന് (ബഹറിൻ ) 10000രൂപയും സർട്ടിഫിക്കറ്റും മെമെന്റൊയുംനൽകി യു പി എഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ. ലിബിനി ചുമാർ, ബ്രദർ .ടോണി ഡി ചൊവ്വൂക്കാരൻ (ഗുഡ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ & ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡൻ്റ്), ഷിജു പനക്കൽ (യു പി എഫ് ജനറൽ സെക്രട്ടറി ) , പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ ജയിംസ് .സി യു (യുപിഎഫ് സീനിയർ പാസ്റ്റേഴ്സ് ) തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. 4 മുതൽ 10 വരെ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഓൺലൈനായി വിതരണം ചെയ്തു.

ക്വിസ് ഓൺലൈൻ സംവിധാനം നിയന്ത്രിച്ച വിബിൻ സി ബി യെ യു പി എഫ് ട്രഷറർ  പി.ആർ ഡെന്നി മെമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ പ്രതീഷ് ജോസഫ് ചീഫ് എക്സാമിനറായ ബൈബിൾ ക്വിസ് സമ്മാന വിതരണത്തിന് രജിസ്ട്രാർ പാസ്റ്റർ ഷിൻ്റോസ് കെ.എം നേതൃത്വം നൽകി.